Appears | പി പി ദിവ്യ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി
Updated: Nov 11, 2024, 12:51 IST


Photo Credit: Screengrab from a Whatsapp video
● എല്ലാ തിങ്കളാഴ്ചയും പൊലീസിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം.
● ദിവ്യയ്ക്കെതിരെ ആത്മഹത്യ പ്രേരണ കേസുണ്ട്.
● ദിവ്യ മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
കണ്ണൂർ: (KVARTHA) എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ തിങ്കളാഴ്ച്ച രാവിലെ 10.30 മണിയോടെ അന്വേഷണ സംഘ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി.
എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടർന്നാണിത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്എച്ച്ഒ ആയ ശ്രീജിത്ത് കോടേരിക്ക് മുന്നിലാണ് പിപി ദിവ്യ ഹാജരായത്.
രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷം ദിവ്യ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോൾ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ദിവ്യയുടെ മറുപടി.
#PPDivya #KannurNews #KeralaNews #SuicideCase #CourtOrder #PoliceInvestigation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.