പി പി ദിവ്യയില്ലാതെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓണാഘോഷം; മുൻ പ്രസിഡൻ്റിൻ്റെ അസാന്നിധ്യം ചർച്ചയായി

 
Kannur District Panchayat members celebrating Onam with a grand feast.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എ.ഡി.എം കേസിനെ തുടർന്ന് ദിവ്യക്ക് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
● ദിവ്യയെ പാർട്ടി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
● ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി ആഘോഷങ്ങളിൽ പങ്കെടുത്തു.
● കഴിഞ്ഞ വർഷങ്ങളിൽ ദിവ്യയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.

കണ്ണൂർ: (KVARTHA) ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുൻ പ്രസിഡൻ്റ് പി.പി. ദിവ്യയുടെ അസാന്നിധ്യം ചർച്ചയായി. തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചവരെ ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വെച്ചാണ് ആഘോഷങ്ങൾ നടന്നത്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.

Aster mims 04/11/2022

കമ്പവലി, കസേരകളി തുടങ്ങിയ മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. രത്നകുമാരി, വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, കെ.വി. ബിജു, മുഹമ്മദ് അഫ്സൽ, ചന്ദ്രൻ കല്ലാളത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി ആഘോഷങ്ങളിൽ പങ്കെടുത്തു.

നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം ഗംഭീരമായി നടന്നിരുന്നത്. 

ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവെച്ചെങ്കിലും നിലവിൽ അവർ ജില്ലാ പഞ്ചായത്തംഗമാണ്. എന്നാൽ, പരിപാടിയിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കഴിഞ്ഞ ഒക്ടോബർ 15-ന് കളക്ടറേറ്റ് ചേംബറിൽ നടന്ന യാത്രയയപ്പ് യോഗത്തിലെ അവഹേളനത്തെ തുടർന്ന് കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്നാണ് പി.പി. ദിവ്യക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടി വന്നത്. 

ഇതേത്തുടർന്ന് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ദിവ്യയെ തരംതാഴ്ത്തിയിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്തംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയുമാണ് പി.പി. ദിവ്യ. പാർട്ടി പരിപാടികളിൽ ഇവർ സജീവമായി പങ്കെടുക്കുന്നുണ്ട്.

 

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ പ്രതികരണം കമൻ്റായി അറിയിക്കുക, കൂടുതൽ ആളുകളിലേക്ക് എത്താനായി ഷെയർ ചെയ്യുക.

Article Summary: Former president PP Divya absent from Kannur district panchayat Onam celebration.

#Kannur #Onam #PPDivya #DistrictPanchayat #KeralaPolitics #PoliticalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia