Award | പിപി ദാമോദരന്‍ മാസ്റ്റര്‍ പുരസ്‌കാരം ഐ ആര്‍ പി സിക്ക് നല്‍കും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പ്രമുഖ സഹകാരിയും സാമൂഹിക-രാഷ്ട്രീയ-സാംസ്‌ക്കാരിക-സംഘടനാ നേതാവുമായിരുന്ന പി ദാമോദരന്‍ മാസ്റ്റരുടെ സ്മരണാര്‍ഥം കുളപ്പുറം സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ ഐ ആര്‍ പി സിക്ക്.

Award | പിപി ദാമോദരന്‍ മാസ്റ്റര്‍ പുരസ്‌കാരം ഐ ആര്‍ പി സിക്ക് നല്‍കും

ഐ ആര്‍ പി സി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് പുരസ്‌കാരം. 25,000 രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ രണ്ടാം വാരത്തില്‍ കുളപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എംഎല്‍എ ടിവി രാജേഷ്, എം ശ്രീധരന്‍, വിവി ഗോവിന്ദന്‍, എം ഷൈജു, വിവി രമേശന്‍, പിപി രജീഷ്, ഒവി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  PP Damodaran Master Award will be given to IRPC, Kannur, News, PP Damodaran Master Award, IRPC, Press Meet, Drugs, Presented, Remembrance, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia