ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ടു മുഖം തുടച്ചു; ട്രോളുകള്‍ കൊണ്ടും വിമര്‍ശനങ്ങള്‍ കൊണ്ടും പൊറുതി മുട്ടിയതോടെ ഖേദം പ്രകടിപ്പിച്ച് പി പി ചിത്തരഞ്ജന്‍ എം എല്‍ എ

 


ആലപ്പുഴ: (www.kvartha.com 15.07.2021) ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ടു മുഖം തുടച്ച സംഭവം വിവാദമായതോടെ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് പി പി ചിത്തരഞ്ജന്‍ എം എല്‍ എ. ചിത്തരഞ്ജന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ്, ഖേദപ്രകടനം. ഇതിനെതിരെ നിരവധി ട്രോളുകളും നിറഞ്ഞിരുന്നു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ടു മുഖം തുടച്ചു; ട്രോളുകള്‍ കൊണ്ടും വിമര്‍ശനങ്ങള്‍ കൊണ്ടും പൊറുതി മുട്ടിയതോടെ ഖേദം പ്രകടിപ്പിച്ച് പി പി ചിത്തരഞ്ജന്‍ എം എല്‍ എ

കഴിഞ്ഞദിവസം മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയിലാണ് വിമര്‍ശനങ്ങള്‍കിടയാക്കിയ സംഭവം. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ മാസ്‌ക് കൊണ്ട് മുഖം തുടയ്ക്കുന്ന എം എല്‍ എയുടെ ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഫേസ് ബുകിലൂടെ എം എല്‍ എ ഖേദ പ്രകടനം നടത്തിയത്.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വേളയില്‍ മാസ്‌ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അതു തനിക്ക് പറ്റിയ തെറ്റാണെന്നും ചിത്തരഞ്ജന്‍ ഫേസ്ബുകില്‍ കുറിച്ചു. താന്‍ വച്ചിരുന്നത് ഡബിള്‍ സര്‍ജികല്‍ മാസ്‌കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം സ്റ്റുഡിയോയിലായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്ക് എത്തേണ്ടിയിരുന്നത്.

എന്നാല്‍ ട്രെയിന്‍ വൈകിയത് മൂലം ചര്‍ച്ച തുടങ്ങി 15 മിനിറ്റ് കഴിഞ്ഞാണ് താന്‍ കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയില്‍ നടന്നപ്പോള്‍ വിയര്‍ത്തു. ചര്‍ച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുമ്പില്‍ ഇരുന്നപ്പോള്‍ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. ബാഗില്‍ ടവല്‍ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാന്‍ കരുതിവെച്ചിരുന്ന എന്‍ 95 വെള്ള മാസ്‌ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതെടുത്ത് പുറംവശം കൊണ്ട് വിയര്‍പ് തുള്ളികള്‍ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌കാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല, ഇത്തരം വീഴ്ചകള്‍ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മേലില്‍ ഇത് അവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. മാത്രമല്ല തന്റെ ഭാഗത്തുനിന്നുമുണ്ടായ ഇത്തരം തെറ്റായ പ്രവര്‍ത്തി ആരും ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു. തെറ്റായ ഒരു സന്ദേശം നല്‍കാന്‍ ഇടയാക്കിയതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 Keywords:  PP Chitharanjan MLA apologies for using mask for wiping face during channel debate, Alappuzha, News, Politics, MLA, Controversy, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia