മൂന്ന് ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഒന്നരക്കോടിയുടെ വൈദ്യുതി മോഷണം

 


ADVERTISEMENT

എറണാകുളം: (www.kvartha.com 13.11.2014) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഒന്നരക്കോടിയുടെ വൈദ്യുതി മോഷണവും ക്രമക്കേടുകളും നടന്നതായി കണ്ടെത്തി. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് വൈദ്യുതി മോഷണങ്ങള്‍ വര്‍ധിക്കുകയാണെന്ന് കെഎസ്ഇബി യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. 62 ദിവസത്തിനുള്ളില്‍ തെഫ്റ്റ് സ്വാഡ് നടത്തിയ പരിശോധനയില്‍ 235 വൈദ്യുതി മോഷണം കണ്ടെത്തിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

വൈദ്യുതി മോഷണവും ദുരുപയോഗവും കണ്ടെത്താന്‍ വേണ്ടി ഓപ്പറേഷന്‍ മിന്നലിലൂടെയാണ് വൈദ്യുതി വേട്ട നടത്തിയത് .നവംബര്‍ 10,11,12 ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ഏറണാകുളം ജില്ലയില്‍ മാത്രം ഒന്നരക്കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. പെരുമ്പാവൂര്‍, കൊച്ചി വ്യവസായമേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് .

വൈദ്യുത പോസ്റ്റുകളില്‍ നിന്നും അനധികൃതമായി വൈദ്യുതി കുത്തിയെടുക്കുക, ഒരു സ്ഥലത്തേക്ക് അനുവദിച്ച കണക്ഷന്‍ ഉപയോഗിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കൂടി അനധികൃതമായി കണക്ഷന്‍ എടുക്കുക  തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കൊച്ചിയില്‍ കണ്ടെത്തിയത്.

കാര്‍ഷിക ആവശ്യത്തിന് നല്‍കിയ കണക്ഷനില്‍ നിന്നും ഗാര്‍ഹീക ഉപഭോഗം നടത്തുന്നതായും സ്‌ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.സംസ്ഥാന വ്യാപകമായി 6,255 പരിശോധനകള്‍ നടത്തിയതില്‍ 235 വൈദ്യുതി മോഷണങ്ങളും 665 ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥിതിക്ക്  മറ്റ് ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കുമെന്നും ഋഷിരാജ്‌സിംഗ് പറഞ്ഞു.
മൂന്ന് ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍  കണ്ടെത്തിയത് ഒന്നരക്കോടിയുടെ വൈദ്യുതി മോഷണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Power Theft: Rs 1.57 Crore Collected in the state, Agriculture, Ernakulam, Kochi, Perumbavoor, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia