KSEB | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് റഗുലേറ്ററി കമിഷന്‍ ഉത്തരവിറക്കി; കൂട്ടിയത് യൂനിറ്റിന് ശരാശരി 20 പൈസ

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് റഗുലേറ്ററി കമിഷന്‍ ഉത്തരവിറക്കി. യൂനിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. നിരക്ക് വര്‍ധന ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 2024 ജൂണ്‍ 30 വരെയാണ് പുതിയ നിരക്കിന്റെ കാലാവധി. നിരക്ക് വര്‍ധനവിലൂടെ കെ എസ് ഇ ബി 531 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന അധിക വരുമാനം.

40 യൂനിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്കും ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നിരക്കു വര്‍ധനയില്ല. പ്രതിമാസം നൂറ് യൂനിറ്റുവരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികമായി നല്‍കണം.

KSEB | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് റഗുലേറ്ററി കമിഷന്‍ ഉത്തരവിറക്കി; കൂട്ടിയത് യൂനിറ്റിന് ശരാശരി 20 പൈസ

പ്രതിമാസം 40 യൂനിറ്റുവരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂനിറ്റിന് 1.50 രൂപയാണ് നിരക്ക്. 50 യൂനിറ്റുവരെ ഉപയോഗിക്കുന്നവര്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പെടെ യൂനിറ്റിന് 3.25രൂപ നല്‍കണം. 40 രൂപയാണ് സിംഗിള്‍ഫേസ് ഉപഭോക്താക്കള്‍ പ്രതിമാസം ഫിക്‌സഡ് ചാര്‍ജായി നല്‍കേണ്ടത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് 100 രൂപ. 51 യൂനിറ്റ് മുതല്‍ 100 യൂനിറ്റുവരെ ഉപയോഗിക്കുന്നവര്‍ യൂനിറ്റിന് 4.05 രൂപ നല്‍കണം.

വ്യവസായ സ്ഥാപനങ്ങളുടെ നിരക്ക് വര്‍ധന 1.5 ശതമാനം മുതല്‍ 3 ശതമാനം വരെയാണ്. കൃഷിക്ക് യൂനിറ്റിന് 20 പൈസ നിരക്ക് കൂടി. സ്‌കൂള്‍, കോളജ്, ആശുപത്രി എന്നിവക്ക് 2.5 ശതമാനം നിരക്ക് വര്‍ധിപ്പിച്ചു.

സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 65. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 140. 101 യൂനിറ്റു മുതല്‍ 150 യൂനിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ യൂനിറ്റിന് 5.10രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 85. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 170.

151 യൂണിറ്റ് മുതല്‍ 200 യൂനിറ്റുവരെ ഉപയോഗിക്കുന്നവര്‍ യൂനിറ്റിന് 6.95 രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 120. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 180. 200 യൂനിറ്റു മുതല്‍ 250 യൂനിറ്റുവരെ ഉപയോഗിക്കുന്നവര്‍ യൂനിറ്റിന് 8.20 രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 130. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 200. മുന്നൂറ് യൂനിറ്റ് കഴിഞ്ഞാല്‍ ഓരോ യൂനിറ്റിനും ഒറ്റ നിരക്കാണ് (നോണ്‍ ടെലസ്‌കോപിക്).

0300 യൂനിറ്റിന് 6.40രൂപ. 0350 യൂനിറ്റുവരെ 7.25രൂപ. 0400 യൂനിറ്റുവരെ 7.60രൂപ. 0500 യൂനിറ്റുവരെ ഓരോ യൂനിറ്റിനും 7.90 രൂപ. 500 യൂനിറ്റിനു മുകളില്‍ ഓരോ യൂനിറ്റിനും 8.80രൂപ. പ്രതിമാസ ഉപയോഗം 40 യൂനിറ്റിനു താഴെയുള്ള ബിപിഎലുകാര്‍ക്ക് ഫിക്‌സഡ് ചാര്‍ജില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കുടുംബങ്ങള്‍ക്കും നിരക്കില്‍ ഇളവുണ്ട്.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിന് റഗുലേറ്ററി കമിഷന്‍ ചൊവ്വാഴ്ച അടിയന്തര യോഗം ചേര്‍ന്നെങ്കിലും ഉത്തരവിറക്കാതെ പിരിയുകയായിരുന്നു. നിലവിലുള്ള നിരക്കിന്റെ കാലാവധി ഒക്ടോബര്‍ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കു തീരുമാനിക്കാന്‍ യോഗം ചേര്‍ന്നത്. നിരക്കുവര്‍ധന കഴിഞ്ഞദിവസം നിലവില്‍ വരുന്ന രീതിയില്‍ ഉത്തരവിറക്കാനായിരുന്നു തീരുമാനം.

യോഗത്തിനിടെ കമിഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ തീരുമാനം മാറ്റിയതായി കമിഷന്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ നിരക്ക് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് ഉത്തരവ് ഇറക്കുകയായിരുന്നു.

വൈദ്യുതി നിരക്ക് യൂനിറ്റിന് 41 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് കെ എസ് ഇ ബി നേരത്തെ ആവശ്യപ്പെട്ടത്. എന്നാല്‍, പരമാവധി യൂനിറ്റിന് 20 പൈസക്ക് താഴെയുള്ള വര്‍ധനവാണ് റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചത്.

Keywords:  Power tariff hiked by 20 paise in Kerala; BPL consumers, IT sector exempted, Thiruvananthapuram, News, KSEB, Power Tariff Hiked, Meeting, Regulatory Commission, Order, IT Sector, BPL, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia