വൈ­ദ്യു­തി വാ­ങ്ങു­ന്ന­തില്‍ KSEB അ­നാ­സ്ഥ കാ­ണി­ച്ചി­ട്ടി­ല്ല: മന്ത്രി ആ­ര്യാ­ടന്‍ മു­ഹ­മ്മ­ദ്

 


വൈ­ദ്യു­തി വാ­ങ്ങു­ന്ന­തില്‍ KSEB അ­നാ­സ്ഥ കാ­ണി­ച്ചി­ട്ടി­ല്ല: മന്ത്രി ആ­ര്യാ­ടന്‍ മു­ഹ­മ്മ­ദ്
തി­രു­വ­ന­ന്ത­പു­രം: പുറ­മെ നിന്നു വൈ­ദ്യു­തി വാ­ങ്ങു­ന്ന­തില്‍ കെ­.എസ്.ഇ.ബി. അ­നാ­സ്ഥ കാ­ണി­ച്ചി­ട്ടി­ല്ലെ­ന്ന് വൈ­ദ്യു­തി മന്ത്രി ആ­ര്യാ­ടന്‍ മു­ഹ­മ്മ­ദ്. സൗ­ത്ത് സോ­ണി­ല്‍ പ­വര്‍ എ­ക്‌­സേ­ഞ്ചി­ല്‍ നി­ന്ന് ഏ­റ്റവും കൂ­ടു­തല്‍ വൈ­ദ്യു­തി വാ­ങ്ങുന്ന­ത് കേ­ര­ള­മാണ്. സൗ­ത്ത് സോ­ണി­ന് ല­ഭ്യ­മാ­കു­ന്ന­തി­ന്റെ 50 ശ­ത­മാ­നവും കേ­ര­ള­മാ­ണ് വാ­ങ്ങു­ന്നത്. അ­തു­കൊ­ണ്ടുതന്നെ കൂടി­യ വി­ല­യ്­ക്ക് വൈ­ദ്യു­തി വാ­ങ്ങേ­ണ്ടി വ­രുന്നു. ത­മി­ഴ്‌­നാ­ടുള്‍­പ്പ­ടെ­യു­ള്ള സം­സ്ഥാ­ന­ങ്ങ­ളി­ല്‍ 10 മ­ണി­ക്കൂ­റി­ലേ­റെ പവര്‍­ക­ട്ടുള്ള­പ്പോള്‍ കേ­ര­ള­ത്തില്‍ അ­ര ­മ­ണി­ക്കൂര്‍ ലോ­ഡ് ഷെ­ഡിം­ഗ് മാ­ത്ര­മാ­ണു­ള്ള­തെ­ന്നും അദ്ദേഹം നിയ­മ­സഭയെ അറിയിച്ചു.

സം­സ്ഥാന­ത്തെ ജല വൈ­ദ്യു­തിനി­ല­യ­ങ്ങളുടെ സ്ഥാപി­ത ശേ­ഷി­യു­ടെ 80ശ­ത­മാ­നവും ഉ­ത്പാ­ദ­ന സ­ജ്ജ­മാ­ക്കി­യി­ട്ടു­ണ്ട്. ഗാ­ഡ്­ഗില്‍ ഫോര്‍മു­ല പ്ര­കാ­രം കേ­ര­ള­ത്തി­ന് 958.33 മെ­ഗാ­വാ­ട്ട് വൈ­ദ്യു­തി ല­ഭി­ക്കു­ന്നുണ്ട്. കൂ­ടാ­തെ അണ്‍ അ­ലോ­ക്കേ­റ്റ്­ഡ് വി­ഹി­ത­ത്തി­ല്‍ നി­ന്നും 264.07 മെ­ഗാ വാട്ട്് വൈ­ദ്യു­തിയും ല­ഭി­ക്കു­ന്നുണ്ട്. ഇ­തി­ന് പുറ­മെ 100 മെ­ഗാ­വാ­ട്ട് അധി­ക വി­ഹി­തം നല്‍­കാ­മെ­ന്ന് കേ­ന്ദ്രം സ­മ്മതി­ച്ചി­ട്ടുണ്ട്. പ്ര­തി­മാ­സം 200 കോ­ടി­യു­ടെ ന­ഷ്ടം സ­ഹി­ച്ചാ­ണ് വൈ­ദ്യു­തി വാ­ങ്ങു­ന്നത്. ന­ഷ്ടം കു­റ­യ്­ക്ക­ണ­മെ­ങ്കില്‍ പ­വര്‍ക­ട്ട് സമ­യം വര്‍­ദ്ധി­പ്പി­ക്കണം.

എ­ന്നാല്‍ തല്‍­ക്കാ­ലം സമ­യം വര്‍­ദ്ധി­പ്പി­ക്കി­ല്ലെന്നും മന്ത്രി പ­റഞ്ഞു. കൂ­ടംകു­ളത്ത്് നി­ന്ന് 266 മെ­ഗാ­വാ­ട്ട് വൈ­ദ്യു­തി­യാ­ണ് കേ­ര­ള­ത്തി­ന് ല­ഭി­ക്കേ­ണ്ടത്. ഇ­തി­നാ­യി ഇ­ട­മണ്‍ ­മു­തല്‍ കൊ­ച്ചി വ­രെ­യു­ള്ള 400 കെ.വി. ലൈ­നി­ന്റെ നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ത­ട­സ­പ്പെ­ട്ടി­രി­ക്കു­ക­യാ­ണ്. കര്‍­ഷ­ക­രു­ടെ എ­തിര്‍­പ്പാ­ണ് കാ­ര­ണം. ഇ­തില്ലാ­താ­ക്കാന്‍ കൂ­ടു­തല്‍ ന­ഷ്ട­പ­രിഹാ­ര തു­ക നല്‍­കു­ന്ന കാര്യം സര്‍ക്കാര്‍ പ­രി­ഗ­ണി­ക്കും.

വൈ­ദ്യു­തി സര്‍­ചാര്‍­ജ് ഇനത്തില്‍ 2011 ഒ­ക്ടോ­ബര്‍ മു­തല്‍ ഇ­തു­വ­രെ 296.78 കോ­ടി രൂ­പപി­രി­ച്ചെ­ടു­ത്തിട്ടുണ്ടെന്നും മന്ത്രി കൂ­ട്ടി­ച്ചേര്‍­ത്തു. ടി.എന്‍ പ്ര­താപന്‍, ഡൊ­മി­നി­ക് പ്ര­സ­ന്റെഷന്‍, ജോസ­ഫ് വാ­ഴക്കന്‍, സി. ദി­വാകന്‍, ബെ­ന്നി ബ­ഹ­ന്നാന്‍, എം.വി. ശ്രേ­യാം­സ്­കു­മാര്‍ എ­ന്നി­വ­രു­ടെ ചോ­ദ്യ­ങ്ങള്‍­ക്ക് മ­റുപ­ടി പ­റ­യു­ക­യാ­യി­രു­ന്നു ആ­ര്യാടന്‍.

Keywords:  Load shedding, KSEB, Minister Aryadan Muhammed, Electricity, Kerala, Thamilnadu, Current, Power purchase: no inefficiency from the electricity board: Minister, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia