Crisis | എസ് എ ടി ആശുപത്രിയില്‍ മണിക്കൂറുകളോളമായി വൈദ്യുതി മുടങ്ങി കിടക്കുന്നു; ബന്ധം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Crisis | എസ് എ ടി ആശുപത്രിയില്‍ മണിക്കൂറുകളോളമായി വൈദ്യുതി മുടങ്ങി കിടക്കുന്നു; ബന്ധം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
● രോഗികളും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധിക്കുന്നു
● സ്ഥലത്ത് സംഘര്‍ഷാവസ്ഥ
തിരുവനന്തപുരം: (KVARTHA) എസ് എ ടി ആശുപത്രിയില്‍ മൂന്ന് മണിക്കൂറിലേറെയായി വൈദ്യുതി ബന്ധം മുടങ്ങിക്കിടക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യുതി മുടങ്ങിയത്. അത്യാഹിത വിഭാഗത്തില്‍ വൈദ്യുതി ഇല്ലാതായതോടെ രോഗികള്‍ ദുരിതത്തിലായി. ഇതോടെ രോഗികളും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ പൊലീസ് എത്തി.
വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗം വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്. താല്‍ക്കാലിക ജനറേറ്റര്‍ ഉടന്‍ എത്തിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്നമില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചിട്ടുള്ളത്.
#SATHospital #KeralaHealth #PowerOutage #HospitalCrisis #Trivandrum #VeenaGeorge
4o