ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത ഉപഭോക്താക്കള്‍ക്ക് വീണ്ടും ഇരുട്ടടി. വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിരക്കുവര്‍ദ്ധന. ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ ഫെയ്‌സ് കണക്ഷന് 20 രൂപയായും ത്രീ ഫെയ്‌സ് കണക്ഷന് 60 രൂപയായും ഉയര്‍ത്തി.
പുതിക്കിയ നിരക്കുകള്‍ പ്രകാരം 0-40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 1.50 രൂപയും 41-80 യൂണിറ്റ് വരെ 1.90 രൂപയും 80-120 യൂണിറ്റ് വരെ 2.20 രൂപയും 121-150 യൂണിറ്റ് വരെ 2.40 രൂപയും 151-200 യൂണിറ്റ് വരെ 3.10 രൂപയും 201-300 യൂണിറ്റ് വരെ 3.50 രൂപയും 301-500 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് 4.60 രൂപയും നല്‍കണം.
500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഓരോ യൂണിറ്റിനും 6.50 രൂപ നല്‍കണം. വൈദ്യുതിയുടെ അമിത ഉപയോഗം തടയാനാണ് 500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഉയര്‍ന്ന വില നിശ്ചയിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ യൂണിറ്റിന് 5. 89 രൂപ ഈടാക്കാനാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇവര്‍ക്ക് ഫ്‌ളാറ്റ് റേറ്റ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ 24,000 ഉപഭോക്താക്കള്‍ മാത്രമേയുള്ളൂ.
85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. ഇതില്‍ മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നത് 28 ലക്ഷം പേരാണ്. ഇവരൊഴികെയുള്ളവര്‍ മാസം ഫിക്‌സഡ് ചാര്‍ജ് നല്‍കേണ്ടിവരും. 30000 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ള വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ദ്ധിക്കും.
കാലവര്‍ഷം ചതിച്ചതോടെ വൈദ്യതി ഉല്പാദനം കുറയുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം 5255 ദശലക്ഷം യൂണിറ്റുവരെയാണ്. ഇപ്പോള്‍ പ്രതിദിനം 10 ദശലക്ഷം യൂണിറ്റില്‍ താഴെ ജലവൈദ്യുതിമാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. 24.68 ദശലക്ഷം യൂണിറ്റ് കേന്ദ്രവിഹിതമായി ലഭിക്കുന്നതും 13.86 ദശലക്ഷം യൂണിറ്റ് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങിയുമാണ് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് പവര്‍കട്ട് ഇല്ലാതെ നോക്കുന്നത്. കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കൂടും. അതനുസരിച്ച് ഇനിയും വിലകൂടാന്‍ സാദ്ധ്യതയുണ്ട്. വൈദ്യുതിനില അവലോകനം ചെയ്യാന്‍ കൊച്ചി കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് സെന്ററില്‍ 28 ന് ഉന്നതല യോഗം ചേരുന്നുണ്ട്.
SUMMARY: The electricity tariff in Kerala has been revised upwards across the board by an average of 30 per cent. The Kerala State Electricity Regulatory Commission notified the highest tariff hike in 10 years today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

