Gowri Krishnan | വിവാഹ തീയതി അറിയിച്ച് 'പൗര്‍ണമിത്തിങ്കള്‍' നായിക ഗൗരി കൃഷ്ണ; ആശംസകളുമായി ആരാധകര്‍
Nov 11, 2022, 16:39 IST
കൊച്ചി: (www.kvartha.com) ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന 'പൗര്‍ണമിത്തിങ്കള്‍' എന്ന സീരിയലിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് ഗൗരി കൃഷ്ണ. പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിക്കും ഗൗരിയെ സ്നേഹിക്കുന്നവര്‍ക്കും ആ ഒരു ഫീല്‍ മാറിയില്ലെന്നുവേണം പറയാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. സ്വയം ഭക്ഷണവും, ഫോടോഷൂടും, കുടുംബ വിശേഷങ്ങളുമെല്ലാമാണ് താരം അതില്‍ പങ്കുവെക്കാറുള്ളത്.
തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെല്ലാം ഗൗരി പതിവായി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രധാന വിശേഷമാണ് ആരോധകരോട് താരം തുറന്ന് പറയുന്നത്. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഗൗരിയുടെ വിവാഹം നവംബര്‍ 24ന് നടക്കാന്‍ പോകുകയാണ്. കല്യാണ സാരിയില്‍ വരന്റേയും വധുവിന്റേയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേര്‍ത്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഗൗരി കൃഷ്ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയത്.
ഗൗരി നായികയായ 'പൗര്‍ണമിത്തിങ്കള്‍' പരമ്പരയുടെ സംവിധായകന്‍ മനോജ് പേയാടാണ് വരന്‍. താരത്തിന്റെ വിവാഹ നിശ്ചയം കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ആഘോഷമായി നടന്നത്. അതിന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മനോജിനും കുടുംബത്തിനും കോവിഡ് ബാധിച്ചതിനാല്‍ മാറ്റിവെച്ചു.
പിന്നീട് അസുഖം ബേധമായ ശേഷമാണ് വിവാഹ നിശ്ചയം നടത്തിയത്. വരനെ കുറിച്ച് കൂടുതലൊന്നും ആദ്യം താരം വെളിപ്പെടുത്തിയിരുന്നില്ല. വരന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമെ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ.
'എന്ന് സ്വന്തം ജാനി', 'സീത' തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. സീ കേരളയിലെ പരമ്പരയായ 'കയ്യെത്തും ദൂര'ത്തിലെ 'മിനിസ്റ്റര്‍ ഗായത്രി ദേവി'യായി ഇനി സ്‌ക്രീനിലുണ്ടാകും എന്ന സന്തോഷ വാര്‍ത്ത ഗൗരി അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.
Keywords: Pournamithinkal Serial Actress Gowri Krishnan Reveals Her Marriage Date, Kochi, News, Actress, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.