Protest | റോഡില്‍ ഗര്‍ത്തം; വാഴനട്ട് പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍
Jul 5, 2023, 21:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ പരിധിയില്‍ താളിക്കാവില്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ വാഴനട്ട് പ്രതിഷേധിച്ചു. റോഡ് നിര്‍മാണത്തില്‍ അഴിമതിയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധസമരം നടത്തിയത്.
ബി ജെ പി കണ്ണൂര്‍ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ താളിക്കാവ് -പിള്ളയാര്‍ കോവില്‍ റോഡിലാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വാഴനട്ട് പ്രതിഷേധിച്ചത്. ഡ്രൈനേജിന് വേണ്ടി കുഴിയെടുത്ത റോഡ് രണ്ടുമാസം മുന്‍പാണ് ടാര്‍ ചെയ്തത്. ഇതിനുശേഷം റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായിരിക്കുകയാണ്.
വാഹനങ്ങളുടെ ടയര്‍ കുഴിയില്‍പ്പെടുന്നുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. എന്‍ ഹരിദാസ്, ജില്ലാ പ്രസിഡന്റ് രാജന്‍ പുതുക്കുടി, അര്‍ചന വണ്ടിച്ചാല്‍, ബിനില്‍ കണ്ണൂര്‍, കെ കുട്ടി കൃഷ്ണന്‍, കെ രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബി ജെ പി കണ്ണൂര്‍ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ താളിക്കാവ് -പിള്ളയാര്‍ കോവില്‍ റോഡിലാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വാഴനട്ട് പ്രതിഷേധിച്ചത്. ഡ്രൈനേജിന് വേണ്ടി കുഴിയെടുത്ത റോഡ് രണ്ടുമാസം മുന്‍പാണ് ടാര്‍ ചെയ്തത്. ഇതിനുശേഷം റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായിരിക്കുകയാണ്.
Keywords: Pothole in road; Protesti BJP workers, Kannur, News, Corruption, Pothole, Protest, BJP, Drainage, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.