Avaram Poo | ആവാരം പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറ്റവും മികച്ചത്; ഏതെല്ലാം രീതിയില്‍ ഇത് ശരീരത്തില്‍ ഗുണം ചെയ്യും?
Feb 8, 2024, 13:28 IST
കൊച്ചി: (KVARTHA) ഔഷധ സസ്യങ്ങള്‍ എല്ലായ്‌പ്പോഴും മനുഷ്യ ശരീരവുമായി വളരെയധികം ബന്ധപ്പെട്ടിട്ടുണ്ട്. കാരണം ഇന്നത്തെ കാലത്ത് ആളുകള്‍ ആയൂര്‍വേദ ചികിത്സയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഔഷധ സസ്യങ്ങളെ വളരെ അധികം ആശ്രയിക്കേണ്ടി വരുന്നു.
പലതരത്തിലുള്ള ഔഷധ സസ്യങ്ങളും നമ്മുടെ തൊടിയില്‍ തന്നെ കാണാറുണ്ട്. എന്നാല്‍ അവയുടെ ഗുണങ്ങളൊന്നും അറിയാതെ പലപ്പോഴും വെട്ടിക്കളയുകയാണ് പതിവ്. ശരീരത്തെ തണുപ്പിക്കുന്ന തരത്തിലുള്ള ഔഷധ സസ്യങ്ങളാകും ഇവയില്‍ പലതും. അത്തരത്തില്‍ ഒന്നാണ് ആവാരം പൂവ്. തമിഴ്നാട്ടിലാണ് ഈ പൂവ് അധികവും അറിയപ്പെടുന്നത്. മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ആവാരം പൂവ്.
ഈ ചെടി നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. ജീവിത ശൈലി രോഗങ്ങളെ വരെ ഇത് മാറ്റിയെടുക്കുന്നുവെന്ന് ആയൂര്‍വേദ വിദഗ്ധര്‍ പറയുന്നു. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറ്റവും മികച്ചതാണ് ഈ പൂവ് എന്നാണ് ഇവരുടെ അഭിപ്രായം. നേത്ര രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, അജീര്‍ണം തുടങ്ങിയ പല രോഗങ്ങള്‍ക്കും ആയൂര്‍വേദത്തില്‍ അവസാന പേര് ആവാരം പൂവ് ആണ്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം
*മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും ആവാരം പൂവ് വളരെ അധികം ഗുണം ചെയ്യുന്നു. പലപ്പോഴും മൂത്രാശയ അണുബാധയുള്ളവരില്‍ മൂത്രമൊഴിക്കുമ്പോള്‍ അതികഠിനമായ വേദനയാണ് ഉണ്ടാവുക. ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ആവാരം പൂവ് ഉപയോഗിക്കാം. ഇതിന്റെ ജ്യൂസ് ആണ് മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. കൂടാതെ മലബന്ധം പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
*പ്രമേഹത്തിന് പരിഹാരം
നമ്മുടെ ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രമേഹം ആണെന്ന് തന്നെപറയാം. അതുകൊണ്ട് തന്നെ പ്രമേഹത്തെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. ആവാരം പൂവ് കൊണ്ട് പ്രമേഹത്തെ ഇല്ലാതാക്കാന്‍ കഴിയും എന്ന് വൈദ്യശാസ്ത്രം പറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ വളരെ അധികം സഹായിക്കുന്നുണ്ട്. കൂടാതെ രക്തത്തിലെ ഇന്‍സുലിന്റെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു.
*ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും കരളിന്റെയും കിഡ്നിയുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനും ആവാരം പൂവ് വളരെ ഫലപ്രദമാണ്. കൂടാതെ കണ്ണിലുണ്ടാവുന്ന അണുബാധകള്‍, പൊതുവായ ആരോഗ്യം, സന്ധിവാതം എന്നിവയെ പ്രതിരോധിക്കുന്നതിനും ആവാരംപൂവ് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ തൊലിയും വിത്തുകളും എല്ലാം ഗുണങ്ങള്‍ നിറഞ്ഞത് തന്നെയാണ്.
*പനിക്ക് പരിഹാരം
പനിയെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ആവാരം പൂവിന്റെ പാനീയം ഉപയോഗിക്കാം. കാരണം ഇതില്‍ യാതൊരു വിധത്തിലുള്ള വിഷാംശവും ഇല്ല എന്നത് തന്നെയാണ്. വളരെ പെട്ടെന്ന് തന്നെ ഇത് ആരോഗ്യത്തിന് മാറ്റം വരുത്തുന്നു. പനിയെ പൂര്‍ണമായും ഇല്ലാതാക്കി ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മുന്നില്‍ തന്നെയാണ് ആവാരം പൂവ് എന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ പറയുന്നു.
*ഹെര്‍ബല്‍ ടീ
ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്നതിനും ആവാരം പൂവ് ഉപയോഗിക്കുന്നു. കാപ്പി, ചായ എന്നിവക്കുള്ള പരിഹാരമാണ് ഹെര്‍ബല്‍ ടീ. ഇതിലുള്ള ആന്റിഓക്‌സിഡന്റുകള്‍ സ്വാഭാവിക രക്ത ശുദ്ധീകരണത്തിന് സഹായിച്ച് ചര്‍മത്തെ ശുദ്ധമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും യാതൊരു സംശയവുമില്ലാതെ ആവാരം പൂവ് ഉപയോഗിക്കാവുന്നതാണ്.
*ഫേസ് വാഷ് ആയി ഉപയോഗിക്കാം
നല്ലൊരു ഫേസ് വാഷ് ആയും ആവാരം പൂവ് ഉപയോഗിക്കാം. ഇത് പൊടിച്ചെടുത്ത് തൈരുമായി മിക്സ് ചെയ്ത് നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിക്കുക. മികച്ച മോയ്സ്ചറൈസിംഗ് ഗുണം നല്‍കുന്നതോടൊപ്പം തന്നെ ചര്‍മത്തെ പാടുകളില്ലാതെ ക്ലിയറാക്കുകയും ചെയ്യുന്നു. ദിവസവും ഉപയോഗിക്കുമ്പോള്‍ ഇത് ചര്‍മത്തിന് തിളക്കം നല്‍കുന്നു. അതോടൊപ്പം തന്നെ ഇത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനാല്‍ നല്ലൊരു മോയ്സ്ചറൈസര്‍ ആയും പ്രവര്‍ത്തിക്കുന്നു.
*ശരീര ദുര്‍ഗന്ധത്തിന് പരിഹാരം
ശരീര ദുര്‍ഗന്ധം ഒരു പ്രധാന വില്ലന്‍ തന്നെയാണ്. നാലാള്‍ കൂടുന്നിടത്ത് പോയാല്‍ ഇതുകാരണം വളരെ വിഷമതകള്‍ അനുഭവിക്കുന്നവരുണ്ട്. എന്നാല്‍ ആവാരം പൂവ് ഈ അവസ്ഥയ്ക്ക് പരിഹാരമാകുന്നു.ഇതിന്റെ ഉണങ്ങിയ പൂക്കളില്‍ നിന്ന് ഉണ്ടാക്കുന്ന പൊടിക്ക് വളരെയധികം ഗുണങ്ങളാണ് ഉള്ളത്. ഇത് ചര്‍മത്തില്‍ പലവിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനൊപ്പം ചര്‍മത്തിലെ അണുബാധയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. മിക്കവാറും എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് ആവാരംപൂവ് ഏറെ ഫലപ്രദമാണെന്നും ആയൂര്‍വേദ വിദഗ്ധര്‍ പറയുന്നു.
Keywords: Potential Health Benefits Of Avaram Poo, Kochi, News, Health Benefits, Avaram Poo, Health, Health Tips, Warning, Beauty Secret, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.