വിഎസിനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍

 


വിഎസിനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ ജന്മാനാടായ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വിഎസിനേയും കേന്ദ്രനേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്ന പോസ്റ്ററുകള്‍ ഇടതുപക്ഷ സംരക്ഷണ സമിതിയുടെ പേരിലാണ്‌ പതിച്ചിരിക്കുന്നത്.

പാര്‍ട്ടി ചാരന്‍ തുലയട്ടെ, കേന്ദ്ര നേതൃത്വം രാജിവെയ്ക്കുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. വി എസ് അച്യുതാനന്ദന്റെ ആലപ്പുഴയിലെ വീട്, പാര്‍ട്ടി ഓഫീസ്, പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപം എന്നിവയ്ക്ക് സമീപമാണ്‌ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
നെയ്യാറ്റിന്‍ കരയിലെ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം വിഎസ് നടത്തിയ പ്രസ്താവന ഔദ്യോഗീക പക്ഷത്തെ ചൊടിപ്പിച്ച സാഹചര്യത്തിലാണ്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മണിയുടെ പ്രസംഗവും ടിപി വധവും ഇടതുമുന്നണിയുടെ പരാജയത്തിന്‌ കാരണമായെന്ന്‌ വിഎസ് തുറന്നടിച്ചിരുന്നു. എന്നാല്‍ വിഎസ് തിരഞ്ഞെടുപ്പ് ദിവസം ടിപിയുടെ വീട്‌ സന്ദര്‍ശിച്ചതാണ്‌ പരാജയകാരണമെന്ന്‌ ഔദ്യോഗീക പക്ഷവും തിരിച്ചടിച്ചു.

Keywords:  Alappuzha, Kerala, V.S Achuthanandan, Posters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia