പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; കളമശേരിയില്‍ പി രാജീവിനെതിരെയും മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയ്ക്കെതിരെയും പ്രതിഷേധം

 തിരുവനന്തപുരം: (www.kvartha.com 09.03.2021) നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു. കളമശ്ശേരിയില്‍ പി രാജീവിനെതിരെയും മഞ്ചേശ്വരത്ത് ജയാനന്ദക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 
കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് പി രാജീവിനെതിരെ പോസ്റ്ററുകള്‍ പതിച്ചത്. പി രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദറെന്ന് പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. പാര്‍ടി നടപടിക്ക് വിധേയനായ മുന്‍ ഏരിയാ സെക്രടറിയാണ് സക്കീര്‍ ഹുസൈന്‍ എന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കെ ചന്ദ്രന്‍ പിള്ളക്ക് വേണ്ടി രണ്ട് ദിവസം മുമ്പ് വ്യാപകമായി പോസ്റ്ററുകള്‍ വന്നിരുന്നു.

പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; കളമശേരിയില്‍ പി രാജീവിനെതിരെയും മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയ്ക്കെതിരെയും പ്രതിഷേധം


മഞ്ചേശ്വരത്ത് സി പി എം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെ ആര്‍ ജയാനന്ദയ്‌ക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്നാണ് സി പി എം അനുഭാവികളുടെ പേരില്‍ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകള്‍. സി പി എം കാസര്‍കോട് ജില്ലാ സെക്രടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ചൊവ്വാഴ്ച ചേരുന്ന മണ്ഡലം കമിറ്റി യോഗത്തില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന് പാര്‍ടി അറിയിച്ചു

അതേസമയം, കുറ്റ്യാടിയിലും പൊന്നാനിയിലും റാന്നിയിലും അനുനയനീക്കവുമായി സി പി എം രംഗത്തെത്തി. പ്രതിഷേധ പ്രകടനം അച്ചടക്കലംഘനമെന്ന് കുറ്റ്യാടിയിലെ സി പി എം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടി പ്രതികരിച്ചു.

Keywords:  News, Kerala, State, Thiruvananthapuram, Assembly Election, Assembly-Election-2021, Election, Poster, CPM, Politics, Political Party, Poster protest continues; Protest against P Rajeev in Kalamassery and KR Jayananda in Manjeswaram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia