BJP | കാസർകോട്ട് ബിജെപിയിലെ പോര് അവസാനിക്കുന്നില്ല; കെ സുരേന്ദ്രനെതിരെ പോസ്റ്റർ പ്രചാരണം; ബലിദാനികളെ അപമാനിക്കുന്നുവെന്ന് ആക്ഷേപം; ശക്തി കേന്ദ്രത്തിലെ ഭിന്നതയിൽ കാലിടറി പാർടി

 


ADVERTISEMENT


കാസർകോട്: (www.kvartha.com) ജില്ലയിലെ ബിജെപിയിലെ വിഭാഗീയത അവസാനിക്കുന്നില്ല. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വിവിധയിടങ്ങളിൽ പോസ്റ്റർ പ്രചാരണം. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആരോപണം. നഗരത്തിലെ കറന്തക്കാട്, കുമ്പള, സീതാംഗോളി എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
               
BJP | കാസർകോട്ട് ബിജെപിയിലെ പോര് അവസാനിക്കുന്നില്ല; കെ സുരേന്ദ്രനെതിരെ പോസ്റ്റർ പ്രചാരണം; ബലിദാനികളെ അപമാനിക്കുന്നുവെന്ന് ആക്ഷേപം; ശക്തി കേന്ദ്രത്തിലെ ഭിന്നതയിൽ കാലിടറി പാർടി

‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും…’ എന്നാണ് പോസ്റ്ററിലെ വാചകം. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്. കെ സുരേന്ദ്രൻ വെള്ളിയാഴ്ച വൈകീട്ട് കുമ്പളയിൽ ബിജെപി പൊതുപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് പോസ്റ്ററുകളുമായി ഒരുവിഭാഗം രംഗത്തെത്തിയത്.

പോസ്റ്റർ പ്രചാരണത്തിലൂടെ ബിജെപിയിലെ ഭിന്നത ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേരത്തെ രണ്ട് തവണ ജില്ലാ കമിറ്റി ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിക്കുകയും നേതാക്കൾക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ബിജെപി മുൻ ജില്ലാ പ്രസിഡണ്ടിനെതിരെയും മുമ്പ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

കുമ്പള ഗ്രാമപഞ്ചായതിൽ ബിജെപി പിന്തുണയോടെ സിപിഎം അംഗം സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടുവെന്നതാണ് ബിജെപിയിലെ ഇപ്പോഴത്തെ വിവാദങ്ങൾക്ക് പ്രധാന കാരണം. ബിജെപി പ്രവർത്തകൻ കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സ്റ്റാൻഡിങ് കമിറ്റി ചെയർമാനായ സിപിഎം അംഗം. ഇത് ബലിദാനികളെ അപമാനിക്കുന്നതാണെന്നാണ് പ്രവർത്തകരുടെ ആക്ഷേപം. ഈ കൂട്ടുകെട്ടിന് പിന്നിലുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വിവാദങ്ങളെ തുടർന്ന് ബിജെപി അംഗങ്ങൾ സ്റ്റാൻഡിങ് കമിറ്റിയിൽ നിന്ന് രാജിവെച്ചെങ്കിലും പ്രവർത്തകരുടെ രോഷം ഇതുവരെ തണുത്തിട്ടില്ല.

കുമ്പള പഞ്ചായതിലെ സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് പ്രവർത്തകർ ഉയർത്തുന്നതെങ്കിലും അണികൾക്കിടയിൽ കഴിഞ്ഞ കുറെ മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ പ്രതിഫലനമാണ് പോസ്റ്ററിലൂടെ കണ്ടത്. തിരുവനന്തപുരവും പാലക്കാടും കഴിഞ്ഞാൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വേരോട്ടമുള്ള കാസർകോട്ടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നത് നേതൃത്വത്തിന് മുന്നിൽ ചോദ്യ ചിഹ്നമാവുകയാണ്.

Keywords: Poster campaign against BJP state president K Surendran at Kasaragod, Kerala, Kasaragod,News,Top-Headlines,K. Surendran,BJP,Poltics,Thiruvananthapuram.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia