സേവ് കോണ്‍ഗ്രസ്! ക്രിമിനല്‍ കേസ് പ്രതിയെ ബിന്ദുകൃഷ്ണ സംരക്ഷിക്കുന്നു; കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍

 


ADVERTISEMENT

കൊല്ലം: (www.kvartha.com 09.06.2020) ക്രിമിനല്‍ കേസ് പ്രതിയെ ബിന്ദുകൃഷ്ണ സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധ സൂചകമായി പോസ്റ്റര്‍. കേസില്‍ അകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടത്തിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണക്ക് എതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചത്.

സേവ് കോണ്‍ഗ്രസ്! ക്രിമിനല്‍ കേസ് പ്രതിയെ ബിന്ദുകൃഷ്ണ സംരക്ഷിക്കുന്നു; കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍

സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ഡിസിസി പ്രസിഡന്റ് കൂടാതെ ജില്ലയിലെ എ ഗ്രൂപ്പുകാരനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പേരും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഒരാഴ്ച മുന്‍പാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് കാരനുമായ യുവനേതാവ് കേസില്‍പ്പെട്ടത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നില്ലെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. ഏറെ നാളായി കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് പോസ്റ്റര്‍ പതിപ്പിക്കലില്‍ വരെ എത്തിയത്.

എന്നാല്‍ കേസില്‍ അകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതിവിനെതിരെ നടപടി എടുക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാണെന്ന് ബിന്ദുകൃഷ്ണ പറയുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലി യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച കേസിലാണ് ഫൈസല്‍ കുളപ്പാടം ജയിലിലായത്.

Keywords:  News, Kerala, Kollam, DCC, Youth Congress, Case, Accused, Poster, Politics, Poster Against Bindhu Krishna in Kollam DCC Office
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia