Found Dead | ജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
Apr 19, 2024, 16:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) ജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന് കെജി ഉണ്ണികൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിനകത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററാണ്.
ആലുവ മുപ്പത്തടം സ്വദേശിയായ ഉണ്ണികൃഷ്ണന് ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ ഓഫീസില്‍ ജോലി ചെയ്തിരുന്നു. പിന്നീട് കാണാതാകുകയായിരുന്നു. ഇക്കാര്യം ഓഫീസിലെ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓഫീസിന്റെ പരിസരത്തും പോകാന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെ പഴയ സ്റ്റോര്‍ മുറിയില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Post office employee found dead in postal superintendent office Kochi, Kochi, News, Found Dead, Investigation, Post office Employee, Missing, Police, Inquest, Dead Body, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.