Post | സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ എന്‍വയോണ്‍മെന്റ് ഓഫീസറുടെയും അസിസ്റ്റന്റിന്റേയും തസ്തിക സൃഷ്ടിക്കും
Feb 15, 2023, 16:17 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ 56,500-1,18100 രൂപ ശമ്പള നിരക്കില്‍ ഒരു എന്‍വയോണ്‍മെന്റ് ഓഫീസറുടെയും 51,400-1,10300 ശമ്പള നിരക്കില്‍ രണ്ട് അസിസ്റ്റന്റ് എന്‍വയോണ്‍മെന്റ് ഓഫീസര്‍മാരുടെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
4 ജി സാചുറേഷന്‍ പദ്ധതിക്ക് ഭൂമി
യൂനിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫന്‍ഡ് (യു എസ് ഒ എഫ്)പ്രയോജനപ്പെടുത്തി 4ജി സാചുറേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് വ്യവസ്ഥകള്‍ പ്രകാരം ബി എസ് എന്‍ എലിന് ഭൂമി പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. ടെലികമ്യൂണികേഷന്‍സ് ഡിപാര്‍ട്മെന്റ് നിലവില്‍ കണ്ടെത്തിയതും ഇനി തിരെഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സര്‍കാര്‍ വകുപ്പ്/തദ്ദേശ സ്വയംഭരണ സ്ഥാപനം/സര്‍കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നല്‍കുക.
നിയമനം
സംസ്ഥാന പട്ടിക ജാതി - പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറായി വിപി സുബ്രഹ്‌മണ്യനെ രണ്ടുവര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.
കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രത്തിന്റെയും പുത്തൂര്‍ സുവോളജികല്‍ പാര്‍കിന്റെയും സ്പെഷ്യല്‍ ഓഫീസറുടെ നിയമന കാലാവധി 31-12-2023 വരെ ദീര്‍ഘിപ്പിക്കും.
ദീര്‍ഘകാല കരാര്‍ അംഗീകരിച്ചു
ഫോറസ്റ്റ് ഇന്റസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ 1-07-2017 മുതല്‍ 30-06-2022 വരെയുള്ള ദീര്‍ഘകാല കരാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.
മുദ്രവിലയില്‍ ഇളവ്
തൃശൂര്‍ പറപ്പൂക്കര ഗ്രാമപഞ്ചായതിലെ നെല്ലായി വിലേജില്‍ ഭൂരഹിത തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടുവയ്ക്കുന്നതിന് സ്ഥലം നല്‍കുന്ന പദ്ധതിയില്‍ എട്ട് ഗുണഭോക്താക്കള്‍ക്ക് ഭൂമി രെജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിന് മുദ്രവിലയിനത്തില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഇളവ്. പരമാവധി 90,064 രൂപയാണ് ഇളവ് നല്‍കുക. രെജിസ്ട്രേഷന്‍ ഫീസില്‍ പരമാവധി 22,516 രൂപ ഇളവ് നല്‍കും.
ആഗിരണം ചെയ്യും
തൃശൂര്‍ വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ നാലുപേരെ തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് സര്‍വീസിലേക്ക് ആഗിരണം ചെയ്യാന്‍ തീരുമാനിച്ചു.
എക്സ്ഗ്രേഷ്യ
കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ എക്സ്ഗ്രേഷ്യ അനുവദിക്കാന്‍ തീരുമാനിച്ചു. 14,600 രൂപയാണ് അനുവദിക്കുക.
കിഫ്ബി ധനസഹായം
വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം-കൊല്ലം ഭാഗത്ത് (റീച് -2) സാമ്പത്തിക വികസന മേഖലകള്‍ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഏകദേശം 70.7 ഏകര്‍ ഭൂമി 61.58 കോടി രൂപ ചിലവില്‍ ഏറ്റെടുക്കാന്‍ കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി.
Keywords: Post of Environment Officer and Assistant Environment Officers will be created in State Environmental Impact Assessment Authority, Thiruvananthapuram, News, Cabinet, Environment, Officer, Salary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.