Posh Act | തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് കംപ്ലയന്റ്സ് പോര്‍ടല്‍ ലോഞ്ച് ചെയ്തു
Jan 25, 2023, 15:07 IST
തിരുവനന്തപുരം: (www.kvartha.com) തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 - POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്‍സ് പോര്‍ടല്‍ (www(dot)posh(dot)wcd(dot)kerala(dot)gov(dot) in) സജ്ജമായി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോര്‍ടല്‍ ലോഞ്ച് ചെയ്തു.

പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനും സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതിനും ഇതിന്മേലുള്ള മേല്‍നോട്ട സംവിധാനത്തിനുമാണ് പോഷ് കംപ്ലയന്റ്സ് പോര്‍ടല്‍ സജ്ജമാക്കിയതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സ്ഥാപനങ്ങളുടെ കമിറ്റികള്‍, മെമ്പര്‍മാര്‍, ഈ ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപോര്‍ടുകള്‍ എന്നിവ ഈ പോര്‍ടലില്‍ എല്ലാ സ്ഥാപനങ്ങളും അപ് ലോഡ് ചെയ്യേണ്ടതാണ്. 10 സ്ത്രീകളിലധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ആക്ട് അനുസരിച്ചുള്ള ഇന്റേണല്‍ കംപ്ലയന്റ്സ് കമിറ്റി നിലവിലുണ്ടായിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിലവില്‍ ഇന്റേണല്‍ കംപ്ലയന്റ്സ് കമിറ്റികളില്ല എന്നുള്ളതും അതോടൊപ്പം തന്നെ ഈ സമിതികളും അവയുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കൃത്യമായ വിവര ശേഖരണം നടത്തുന്നതിനും സാധിക്കും.
ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണല്‍ കംപ്ലയന്റ്സ് കമിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും വകുപ്പിന് സാധിക്കും.
Keywords: Posh Act Compliant Portal Launched to Prevent Harassment Against Women at Workplace, Thiruvananthapuram, News, Health Minister, Application, Women, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.