Tea Powder | കൊള്ളലാഭം കൊയ്യാന്‍ കണ്ണൂരില്‍ പല ചായക്കടകളിലും ഉപയോഗിക്കുന്നത് ചണ്ടിചായപ്പൊടി; മാരകരോഗം വിളിച്ചുവരുത്തുമ്പോഴും മൗനം പാലിച്ച് അധികൃതര്‍

 


/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) ജില്ലയിലെ പല റെസ്‌റ്റോറന്റുകളിലും തട്ടുകടകളിലും ചണ്ടിചായപ്പൊടി (മൂന്നാംതരം) ഉപയോഗിക്കുന്നത് ജനകീയാരോഗ്യത്തിന് ഭീഷണിയാകുന്നു. ആന്ധ്രയിലെ കരിഞ്ചന്തയില്‍ നിന്നും കൊണ്ടു വരുന്ന ചായപ്പൊടി വയനാട്ടിലെത്തിച്ച് അവിടുത്തെ എസ്‌റ്റേറ്റുകളില്‍ നിന്നും ശേഖരിക്കുന്ന മൂന്നാംതരം ചായപ്പൊടിയുമായി മിക്‌സ് ചെയ്താണ് ഊരും പേരുമില്ലാത്ത ചായപ്പൊടി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചായപ്പീടികളിലെത്തുന്നതെന്നാണ് വിവരം.

Tea Powder | കൊള്ളലാഭം കൊയ്യാന്‍ കണ്ണൂരില്‍ പല ചായക്കടകളിലും ഉപയോഗിക്കുന്നത് ചണ്ടിചായപ്പൊടി; മാരകരോഗം വിളിച്ചുവരുത്തുമ്പോഴും മൗനം പാലിച്ച് അധികൃതര്‍


ബ്രാന്‍ഡഡ് ചായപ്പൊടിയുടെ പകുതി പോലും ഇതിന് വിലയില്ലാത്തതാണ് കച്ചവടക്കാര്‍ ഇതുവാങ്ങാന്‍ കാരണം. ബള്‍ക് പര്‍ചേസു നടത്തിയാല്‍ പരമാവധി വിലകുറച്ചു വിതരണക്കാര്‍ നല്‍കുന്നു. ഇതു കൂടുതല്‍ വാങ്ങാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുകയാണ്. ഒരു ചായക്ക് പന്ത്രണ്ടുരൂപയാണ് വാങ്ങുന്നത്. പാചകവാതകം, പാല്‍ എന്നിവയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് ചായക്ക് ഒറ്റയടിക്ക് വിലകൂട്ടിയത്. ഇതുകൂടാതെ ചായയുടെ അളവ് കുറയ്ക്കുകയും ചെയ്തു. ഒരു ഫുള്‍ ചായ കിട്ടേണ്ടിടത്ത് മുക്കാല്‍ ചായയാണ് നല്‍കുന്നത്.

ഇതിനു പുറമെയാണ് അത്യന്തം മാരകമായ പാര്‍ശ്വഫലങ്ങളുളള ചണ്ടിചായപ്പൊടികള്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി പലയിടങ്ങളില്‍ നിന്നും ചായകുടിക്കുന്നവര്‍ക്ക് ചണ്ടിപ്പൊടി ചായ മനസിലാക്കാന്‍ കഴിയുമെങ്കിലും എന്നും ഒരിടത്ത് നിന്നും ചായകുടിക്കുന്നവര്‍ക്ക് ഇതുമനസിലാവില്ല. നേരിയ കയ്പ്പും പതിവില്‍ കവിഞ്ഞുളള വീര്യവുമാണ് ചണ്ടിചായപ്പൊടിയുടെ പ്രത്യേകത. ഭക്ഷ്യസുരക്ഷാവകുപ്പോ ആരോഗ്യവകുപ്പോ ചണ്ടിചായപ്പൊടി വില്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കാറില്ലെന്നാണ് ആക്ഷേപം.

Tea Powder | കൊള്ളലാഭം കൊയ്യാന്‍ കണ്ണൂരില്‍ പല ചായക്കടകളിലും ഉപയോഗിക്കുന്നത് ചണ്ടിചായപ്പൊടി; മാരകരോഗം വിളിച്ചുവരുത്തുമ്പോഴും മൗനം പാലിച്ച് അധികൃതര്‍

വന്‍കിട റെസ്റ്റോറന്റ് മുതല്‍ തട്ടുകടകള്‍ വരെ ചണ്ടിചായപ്പൊടിയാണ് ഉപയോഗിക്കുന്നത്. കണ്ണന്‍ദേവനും എവിടിയൊന്നും ഉപയോഗിച്ചാല്‍ തങ്ങള്‍ക്ക് മുതലാവില്ലെന്നാണ് റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നത്. വയറ്റില്‍ അര്‍ബുദവും ലിവര്‍ സിറോസിസും വൃക്കരോഗികളും ഏറ്റവും കൂടുതലുളള ജില്ലകളിലൊന്നാണ് കണ്ണൂര്‍. ചണ്ടിചായപ്പൊടി നിത്യവും ഉപയോഗിക്കുന്നത് അതീവമാരകമായ അസുഖങ്ങള്‍ വിളിച്ചുവരുത്തുമ്പോഴും കണ്ണടച്ചുറങ്ങുകയാണ് സര്‍കാര്‍ സംവിധാനങ്ങള്‍.

Keywords: News, Kerala, Kannur, Health, Tea Powder, Tea, Restaurants, Milk,   Poor quality tea powder uses in restaurants.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia