Aravana | ശബരിമലയില്‍ അരവണ പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ശബരിമലയില്‍ അരവണ പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതെന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപോര്‍ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് എഫ്എസ്എസ്എഐ ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ പറയുന്നത്. കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് റിപോര്‍ടില്‍ നല്‍കിയിരിക്കുന്നത്.
Aster mims 04/11/2022

Aravana | ശബരിമലയില്‍ അരവണ പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപോര്‍ട്

റിപോര്‍ട് ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. കോടതി നിര്‍ദേശിച്ച പ്രകാരമായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. ഹൈകോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമിഷണര്‍ നേരത്തേ റിപോര്‍ട് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയാണ് ഹൈകോടതി പരിഗണിക്കുന്നത്.

Keywords: Poor quality cardamom used in Sabarimala 'Aravana': Lab report, Kochi, News, Sabarimala, Sabarimala Temple, Report, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia