PC George | പി സി ജോര്‍ജ് ബിജെപിയിലേക്ക്; പാര്‍ടി നേതൃത്വവുമായി ചര്‍ച നടത്താന്‍ മൂന്നംഗ സമിതി ഡെല്‍ഹിയിലെത്തി

 


കോട്ടയം: (KVARTHA) പി സി ജോര്‍ജ് ബിജെപിയിലേക്ക്. പാര്‍ടി നേതൃത്വവുമായി ചര്‍ച നടത്താന്‍ മൂന്നംഗ സമിതി ഡെല്‍ഹിയിലെത്തി. സ്വന്തം പാര്‍ടിയായ ജനപക്ഷം സെകുലര്‍ പാര്‍ടി പിരിച്ചുവിട്ടാണ് ബി ജെ പിയിലേക്കുള്ള ചാഞ്ചാട്ടം എന്നാണ് അറിയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ടിയിലേക്ക് അംഗത്വമെടുക്കാനാണ് നേതാക്കള്‍ ഉദ്ദേശിക്കുന്നത്.

പി സി ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാന്‍ ഡെല്‍ഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കര്‍, വി മുരളീധരന്‍ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തേക്കും. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ടി അണികളുടെ പൊതുവികാരമെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് വാചാലനാവുകയും ചെയ്തു.

 
PC George | പി സി ജോര്‍ജ് ബിജെപിയിലേക്ക്; പാര്‍ടി നേതൃത്വവുമായി ചര്‍ച നടത്താന്‍ മൂന്നംഗ സമിതി ഡെല്‍ഹിയിലെത്തി


പിസി ജോര്‍ജിന്റെ വാക്കുകള്‍:


ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ കൊടുക്കുക എന്നതാണ് പാര്‍ടി അണികളുടെ അഭിപ്രായം. ബിജെപിയില്‍ ചേരുക എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. സീറ്റൊന്നും പ്രശ്‌നമല്ല. ബിജെപിയില്‍ ചേരുക എന്ന അഭിപ്രായം വന്നാല്‍ സീറ്റിന്റെ കാര്യങ്ങള്‍ ബിജെപിയല്ലേ നിശ്ചിക്കുന്നത്? ബിജെപി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും, ഇല്ലെങ്കില്‍ ഇല്ല. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- എന്നും പി സി ജോര്‍ജ് പറഞ്ഞു.

ബിജെപിയുടെ കേന്ദ്ര നേതൃത്വം ചൊവ്വാഴ്ച ഡെല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതായി ഷോണ്‍ ജോര്‍ജ് പറഞ്ഞു. 'എന്‍ഡിഎയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ പാര്‍ടിയുടെ സംസ്ഥാന കമിറ്റി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അതില്‍ മൂന്നു പേരാണ് ഡെല്‍ഹില്‍ എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചര്‍ചയാകും. എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുമോ അതോ ബിജെപിയില്‍ ലയിക്കുമോ എന്ന കാര്യം ചര്‍യ്ക്കു ശേഷം തീരുമാനിക്കും- എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Keywords: ‘Poonjar lion’ PC George all set to land in BJP den, Kottayam, News, PC George, BJP, Meeting, Lok Sabha Election, Politics, Media, Prime Minister, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia