മാസങ്ങളോളം അടച്ചിട്ട പൂക്കോട് തടാകം വ്യാഴാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നു
Sep 24, 2021, 12:06 IST
കല്പറ്റ: (www.kvartha.com 24.09 .2021) കോവിഡ് സാഹചര്യത്തെ തുടർന്ന് മാസങ്ങളോളം അടച്ചിട്ടിരുന്ന പൂക്കോട് തടാകം മാസങ്ങളായി അടച്ചിട്ടിരുന്ന പൂക്കോട് തടാകം വ്യാഴാഴ്ച നിയന്ത്രണങ്ങളോടെ സന്ദര്‍ശകര്‍ക്കായി തുറന്നു. ലോക് ഡൗണിനെ തുടർന്നാണ് ഏപ്രില്‍ മാസം അവസനത്തോടെ തടാകത്തിലേക്കുള്ള സന്ദര്‍ശകരെ നിരോധിച്ചത്. ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച തടാകത്തിലെ അറ്റകുറ്റപ്പണികളും ചളിയും പായല്‍ വാരലും ഈ കാലയളവില്‍ ആരംഭിച്ചിരുന്നു. കോടികൾ മുടക്കിയുള്ള പ്രവർത്തനങ്ങളാണ് തടാകത്തില്‍ നടക്കുന്നത്.
അതേസമയം തടാകത്തിന് ചുറ്റുമുള്ള റോഡ് പണി, സുരക്ഷാഭിത്തി തുടങ്ങിയ ഏതാനും പ്രവൃത്തികള്‍ ഇനിയും ചെയ്ത് തീർക്കാനുണ്ട്. ഇക്കാരണത്താല്‍ തന്നെ സന്ദര്‍ശകര്‍ക്ക് ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളേര്പെ ടുത്തിയിട്ടുണ്ട്. തടാകത്തിന് ചുറ്റുമുള്ള നടത്തവും സൈക്ലിങ്ങും ഇപ്പോള്‍ ഉണ്ടാവില്ല. ചളി വാരിയതുമൂലം വീതികൂടിയ സ്ഥലങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല. ഈ ഭാഗങ്ങളില്‍ വടംകെട്ടി സഞ്ചാരികളെ നിയന്ത്രിക്കും.
വാക്സിന് എടുത്തവര്‍ക്ക് മാത്രമാണ് തടകത്തിലേക്ക് പ്രവേശനം അനുവദിക്കുക. കുട്ടികളോടൊപ്പം എത്തുന്ന മുതിര്‍ന്നവരുടെ കയ്യിലും വാക്സിന് എടുത്ത രേഖ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സന്ദർശകർ എത്തുന്ന പൂക്കോട് തടാകത്തിലെ മുഴുവന്‍ ജീവനക്കാരും വാക്സിന് എടുത്ത്, കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഡി ടി പി സി അധികൃതര്‍ അറിയിച്ചു. സുരക്ഷാ സജ്ജീകരണങ്ങളും ഏകദേശം പൂര്‍ത്തിയായതായാണ് റിപോർട്. അടച്ചിട്ട തടാകത്തിനുപുറത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സന്ദർശകരാണെത്തിയത്. തടാകം തുറക്കുന്നതോടെ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Keywords: News, Kerala, Wayanad, Vaccine, COVID-
19, Road, Children, Pookot Lake, which has been closed for months, reopened to visitors on Thursday.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.