വഖഫ് നിയമത്തിനെതിരെ പൊന്നാനിയിൽ ജനസാഗരം; കേന്ദ്രത്തിനെതിരെ ശക്തമായ താക്കീത്

 
Massive crowd protesting against Waqf law in Ponnani, Kerala.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

  • പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് സമാനമായ ജനപങ്കാളിത്തം.

  • മുസ്ലിം സ്വത്തുക്കൾ കൈക്കലാക്കാനുള്ള ഗൂഢനീക്കമാണ് നിയമമെന്ന് പ്രകടനക്കാർ ആരോപിച്ചു.

  • ഫിഷിംഗ് ഹാർബർ പരിസരത്ത് നിന്ന് കുണ്ടുകടവ് വരെ റാലി നീണ്ടു.

പൊന്നാണി: (KVARTHA) കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ പൊന്നാനിയിൽ നടന്ന ബഹുജന റാലി, കേന്ദ്ര സർക്കാരിൻ്റെ മുസ്ലിം വിരുദ്ധ നയങ്ങൾക്കെതിരായ ശക്തമായ താക്കീതായി മാറി. വിവിധ മത-സാംസ്കാരിക സംഘടനകൾ ഒത്തുചേർന്ന ‘സമന്വയം’ കൂട്ടായ്മയുടെ ബാനറിൽ നടന്ന വഖഫ് സംരക്ഷണ റാലി, പൗരത്വ നിയമത്തിനെതിരെ മുൻപ് ഉയർന്ന പ്രതിഷേധങ്ങൾക്ക് സമാനമായ ജനകീയ മുന്നേറ്റമായി മാറി.

Aster mims 04/11/2022

അധികാരത്തിൻ്റെ ഹുങ്ക് ഉപയോഗിച്ച് മുസ്ലീങ്ങളുടെ മതപരമായ സ്വത്തുക്കൾ കൈക്കലാക്കാനുള്ള ഗൂഢനീക്കമാണ് വഖഫ് ഭേദഗതി നിയമമെന്നും ബാബരി മസ്ജിദ് വിഷയത്തിൽ തുടങ്ങിയ കൈയേറ്റങ്ങളുടെ തുടർച്ചയാണ് ഇതെന്നും പ്രകടനക്കാർ മുദ്രാവാക്യം വിളിച്ചു. പൊന്നാനി ഫിഷിംഗ് ഹാർബർ പരിസരത്ത് നിന്ന് ആരംഭിച്ച ബഹുജന റാലി, മണിക്കൂറുകളോളം നീണ്ടുനിന്ന് കുണ്ടുകടവ് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്.

Massive crowd protesting against Waqf law in Ponnani, Kerala.

കൺവീനർ കെ.എം. ഖാസിം കോയ ഉദ്ഘാടനം ചെയ്തു. അബ്ദുൾ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്‌മാൻ രണ്ടത്താണി എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, കെ.വി. നദീർ, വി.എം. ബഷീർ, കെ.കെ. മുഹമ്മദ് ഇഖ്ബാൽ, കെ.പി. മൂസ തുടങ്ങിയവർ പ്രസംഗിച്ചു.

അബ്ദുറഹ്‌മാൻ ഫാറൂഖി സ്വാഗതവും സി.വി. അബൂ സാലി നന്ദിയും പറഞ്ഞു. ഷാഹുൽ ഹമീദ് മുസ്ലിയാർ ഖുർആൻ പാരായണം ചെയ്തു. എം.പി. നിസാർ, അബ്ദുൽ റഹ്‌മാൻ ഫാറൂഖി, സി.വി. അബ്ദുല്ലക്കുട്ടി, സി.വി. അബ്ദുസ്സാലിഹ്, കെ.കെ. മുഹമ്മദ് ഇഖ്ബാൽ, കെ.പി. മൂസ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

വൻ ജനാവലിയുടെ സാന്നിധ്യത്തിലും ഗതാഗത തടസ്സമുണ്ടാക്കാതെ നടത്തിയ റാലി, സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Summary: A massive protest rally was held in Ponnani against the central government's Waqf Amendment Act, warning against anti-Muslim policies. Various organizations participated in the demonstration.

#WaqfLawProtest, #Ponnani, #MuslimProtest, #KeralaNews, #CentralGovernment, #AntiMuslim
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia