SWISS-TOWER 24/07/2023

പൊന്നാനി കൾചറൽ ഫെസ്റ്റിവലിന് തിരി തെളിഞ്ഞു; വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു

 
VK Sreeraman inaugurating the Ponnani Cultural Festival 2025.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കൊളാടി ബാലകൃഷ്ണനെക്കുറിച്ച് എഴുതിയ 'വന്നേരിയുടെ വെളിച്ചം' പ്രകാശനം ചെയ്തു.
● പുസ്തകം അജിത് കൊളാടി ഏറ്റുവാങ്ങി.
● ചരിത്രത്തിലെ വന്നേരി നാട് എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു.
● മുൻപേ നടന്ന കലാപകാരി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

പൊന്നാനി: (KVARTHA) പൊന്നാനിയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പെരുമ വിളിച്ചോതുന്ന 'പൊന്നാനി കൾച്ചറൽ ഫെസ്റ്റ് 2025'ന് ശനിയാഴ്ച എരമംഗലത്ത് തിരി തെളിഞ്ഞു. കോതമുക്ക് പി.വി റീജൻസിയിൽ നടന്ന കൊളാടി ബാലകൃഷ്ണൻ അനുസ്മരണ സാംസ്കാരിക സദസ്സ് ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.

Aster mims 04/11/2022

കൊളാടി ബാലകൃഷ്ണൻ അനുസ്മരണം ശ്രദ്ധേയമായി

നവോത്ഥാനത്തിൻ്റെ ഏടുകളിൽ നിന്ന് മാഞ്ഞുപോയ പേരാണ് കൊളാടി ഉണ്ണി എന്ന കൊളാടി ബാലകൃഷ്ണൻ എന്ന് വി.കെ ശ്രീരാമൻ അനുസ്മരിച്ചു. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിച്ച, അവരെ പുരോഗമന പാതയിൽ എത്തിക്കാൻ പരിശ്രമിച്ച അദ്ദേഹത്തിന് മന്ത്രിപദം അലങ്കരിക്കാൻ സാധിച്ചിരുന്നെങ്കിൽ കേരളം വലിയ മാറ്റങ്ങൾക്ക് സാക്ഷിയാകുമായിരുന്നെന്നും അദ്ദേഹത്തിൻ്റെ സംഭാവനകളെ സ്മരിക്കാനുള്ള തീരുമാനം ഏറെ പ്രശംസനീയമാണെന്നും ശ്രീരാമൻ കൂട്ടിച്ചേർത്തു.

പി. നന്ദകുമാർ എം.എൽ.എ ആയിരുന്നു സദസ്സിന് അധ്യക്ഷത വഹിച്ചത്. പൊന്നാനിയിലെ സാമൂഹ്യ- രാഷ്ട്രീയ ഭൂമികയിൽ ത്യാഗോജ്ജ്വല പ്രവർത്തനം നടത്തിയ മഹാരഥന്മാരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് സാംസ്കാരിക സദസ്സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'വന്നേരിയുടെ വെളിച്ചം' പ്രകാശനം ചെയ്തു

സംഘാടക സമിതിയുടെ നേതൃത്വത്തിൽ കൊളാടി ബാലകൃഷ്ണനെക്കുറിച്ച് പ്രമുഖർ എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ 'വന്നേരിയുടെ വെളിച്ചം' എന്ന ഓർമ്മപുസ്തകത്തിൻ്റെ പ്രകാശനവും വി.കെ ശ്രീരാമൻ നിർവഹിച്ചു. അജിത് കൊളാടി പുസ്തകം ഏറ്റുവാങ്ങി. 

തുടർന്ന്, 'ചരിത്രത്തിലെ വന്നേരി നാട്' എന്ന വിഷയത്തിൽ ഡോ. കെ.എൻ ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ. സിന്ധു, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം സിദ്ദിഖ്, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

സാംസ്കാരിക സദസ്സിനോടനുബന്ധിച്ച് കൊളാടി ബാലകൃഷ്ണൻ്റെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ 'മുൻപേ നടന്ന കലാപകാരി' എന്ന ഡോക്യുമെന്ററി പ്രദർശനവും കെ. ദാമോദരൻ രചിച്ച പാട്ട ബാക്കി എന്ന നാടകവും അരങ്ങേറി.

ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് ഒക്ടോബർ നാല്, അഞ്ച് തീയതികളിലായി പൊന്നാനിയിലും ചങ്ങരംകുളത്തുമായി തുടരും.

പൊന്നാനി കൾച്ചറൽ ഫെസ്റ്റിവലിനെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.

Article Summary: Ponnani Cultural Festival 2025 begins with Colady Balakrishnan memorial.

#PonnaniFest #CulturalFestival #VKSreeraman #KoladiBalakrishnan #KeralaCulture #Ponnani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script