സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ ആ ദുരൂഹമരണം ഏതാണെന്ന് ആലോചിച്ച് തലപുകഞ്ഞ് രാഷ്ട്രീയ നേതൃത്വവും അന്വേഷണ ഏജന്‍സികളും; അമിത് ഷാ വെളിപെടുത്തുമെന്ന് സുരേന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com 08.03.2021) സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം ഏതാണെന്ന് ആലോചിച്ച് തലപുകഞ്ഞ് രാഷ്ട്രീയ നേതൃത്വവും അന്വേഷണ ഏജന്‍സികളും. എന്നാല്‍ അക്കാര്യം അമിത് ഷാ തന്നെ വിശദീകരിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിലപാട്.
സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ ആ ദുരൂഹമരണം ഏതാണെന്ന് ആലോചിച്ച് തലപുകഞ്ഞ് രാഷ്ട്രീയ നേതൃത്വവും അന്വേഷണ ഏജന്‍സികളും; അമിത് ഷാ വെളിപെടുത്തുമെന്ന് സുരേന്ദ്രന്‍
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന ചടങ്ങ് ഉദ് ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അമിത് ഷാ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണം സംസ്ഥാനം അന്വേഷിക്കാത്തതെന്താണെന്ന് ചോദിച്ചത്. തൊട്ടുപിന്നാലെ ബിജെപിക്കാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളുമെല്ലാം തലപുകച്ച് തുടങ്ങി, ഏതാണ് ഈ ദുരൂഹമരണം എന്ന്. കെ സുരേന്ദ്രനോടു ചോദിച്ചപ്പോള്‍ മറുപടി അമിത് ഷാ തന്നെ വിശദീകരിക്കുമെന്നായിരുന്നു.

സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കോഴയുമായൊക്കെ ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്ന മൂന്നാലു മരണങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സംശയങ്ങളും ചര്‍ച്ചകളുമെല്ലാം. എന്നാല്‍ അവയ്‌ക്കൊന്നും കേസുമായി ബന്ധമോ ദുരൂഹതയോ ഇല്ലെന്നും അതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിലപാട്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തില്‍ അമിത് ഷാ തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ.

Keywords:  Political leaders and the investigating agencies were puzzled as to what was the mysterious death of the Union Home Minister in connection with the gold smuggling case; Surendran says Amit Shah will reveal, Thiruvananthapuram, News, Politics, Assembly- Election-2021, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia