Investigation| പാനൂര്‍ സ്‌ഫോടനത്തില്‍ രാഷ്ട്രീയ ബന്ധം വ്യക്തമാകുന്നു? ഡിവൈഎഫ്ഐ നേതാവ് സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ

 


/ നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA)
പാനൂര്‍ സ്‌ഫോടനത്തില്‍ രാഷ്ട്രീയ ബന്ധം തുറന്നുകാട്ടി കൂടുതല്‍ തെളിവുകളുമായി അന്വേഷണ സംഘം രംഗത്തെത്തി. പാനൂര്‍ മൂളിയാത്തോട് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്നും ബോംബു നിര്‍മിക്കുന്നതിനായി ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയതായി കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
  
Investigation| പാനൂര്‍ സ്‌ഫോടനത്തില്‍ രാഷ്ട്രീയ ബന്ധം വ്യക്തമാകുന്നു? ഡിവൈഎഫ്ഐ നേതാവ് സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ

ഡി.വൈ.എഫ്.ഐ കുന്നോത്ത് പറമ്പ് യൂനിറ്റ് സെക്രട്ടറി ഷിജാലും സഹഭാരവാഹിയായ ഷബില്‍ ലാലും ചേര്‍ന്നാണ് സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയതെന്നും ഇവരെ കടയുടമ തിരിച്ചറിഞ്ഞതായുമാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

മൂളിയത്തോടില്‍ നിര്‍മാണത്തിനിടെ സ്റ്റീല്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ അവശേഷിച്ച ഏഴു ബോംബുകള്‍ സംഭവസ്ഥലത്തു നിന്നും മേഖലയിലെ ഒരു പാറമടയിലേക്ക് മാറ്റിയത് മറ്റൊരു ഡി.വൈ.എഫ്. ഐ നേതാവായ അമല്‍ബാബുവാണെന്നും സംഭവസ്ഥലത്തുണ്ടായ ചോരയും വെടിമരുന്നിന്റെയും കുപ്പിച്ചില്ലുകളുടെയും അവശിഷ്ടങ്ങളും മാറ്റിയതിനു ശേഷം അമല്‍ബാബു അവിടെ മണല്‍ കൊണ്ടിടുകയും ചെയ്തുവെന്നു പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് അമല്‍ ബാബുവിനെതിരെയുളള കുറ്റം.

ബോംബു നിര്‍മാണത്തില്‍ പങ്കാളികളായവര്‍ക്കെല്ലാം സി.പി.എം, ഡി.വൈ. എഫ്. ഐ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബി.ജെ.പി പ്രവര്‍ത്തകരുമായി ഇവര്‍ പ്രാദേശികമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ മേധാവിത്വം സ്ഥാപിക്കുന്നതിനും വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതിനുമുളള ആസൂത്രിതമായ ഗൂഡാലോചനയാണ് നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

എന്നാല്‍ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ ഷിജാലും അമല്‍ബാബുവും സംഭവത്തില്‍ നേരിട്ടു പങ്കെടുത്തിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും സംഘടനാപരമായ നടപടികള്‍ ഇരുവര്‍ക്കുമെതിരെ ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്‌ഫോടനത്തില്‍ ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അവരെവെച്ചു പൊറുപ്പിക്കില്ലെന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറി സരിന്‍ ശശി മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.

Keywords:  News, News-Malayalam-News, Kerala, Kerala-News, Kannur, Political connection comes out in Panur blast.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia