പൊതുനിരത്തില്‍ അച്ഛനെയും മകളെയും ഫോണ്‍ മോഷ്ടാക്കളെന്ന് പറഞ്ഞ് അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഓഫിസര്‍ക്ക് സ്ഥലംമാറ്റം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.08.2021) പൊതുനിരത്തില്‍ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളെന്ന് പറഞ്ഞ് അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം. അച്ചടക്ക നടപടിയുടെ ഭാഗമായി പിങ്ക് പൊലീസ് ഓഫിസര്‍ രജിതയെ ആണ് റൂറല്‍ എസ് പി ഓഫിസിലേക്ക് സ്ഥലംമാറ്റിയത്. ആറ്റിങ്ങല്‍ ഡിവൈ എസ് പി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട് റൂറല്‍ എസ് പിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.
Aster mims 04/11/2022

പൊതുനിരത്തില്‍ അച്ഛനെയും മകളെയും ഫോണ്‍ മോഷ്ടാക്കളെന്ന് പറഞ്ഞ് അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഓഫിസര്‍ക്ക് സ്ഥലംമാറ്റം

പൊലീസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കൊച്ചു പെണ്‍കുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തുകയായിരുന്നു. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തില്‍ അപമാനം ഏറ്റുവാങ്ങിയത്. എന്നാല്‍ ഫോണ്‍ പിന്നീട് പൊലീസുകാരുടെ ബാഗില്‍ നിന്നു തന്നെ കണ്ടെത്തി.

റോകെറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐഎസ്ആര്‍ഒ വാഹനം കാണണമെന്നു മകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവര്‍ ആറ്റിങ്ങലില്‍ എത്തിയത്. ഇതിനിടയിലാണ് മൊബൈല്‍ കാണാനില്ലെന്ന ആരോപണമുണ്ടായത്.

ഫോണ്‍ എടുക്കുന്നതും മകളുടെ കൈയില്‍ കൊടുക്കുന്നതും താന്‍ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ചുറ്റും കൂടി. ജയചന്ദ്രന്റെ ഷര്‍ട് ഉയര്‍ത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

Keywords:  Policewoman transferred for falsely accusing man and daughter of stealing phone, Thiruvananthapuram, News, Police, Theft, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia