Stepmother | 'യുവതിയില്‍ നിന്ന് ഭര്‍ത്താവും ഭര്‍തൃ മാതാവും തട്ടിക്കൊണ്ടുപോയ' 12 ദിവസം മാത്രം പ്രായമായ കുഞ്ഞിന് 'പോറ്റമ്മ'യായി പൊലീസുകാരി രമ്യ
Oct 29, 2022, 15:55 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) യുവതിയില്‍നിന്ന് ഭര്‍ത്താവും ഭര്‍തൃ മാതാവും തട്ടിക്കൊണ്ടുപോയ 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മണിക്കൂറുകള്‍ക്കകം പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ കുഞ്ഞുമായി പിടിയിലായത്.
പൊലീസ് ആദ്യം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടുള്ള മാതാവിന്റെ അടുത്തെത്തിക്കുകയായിരുന്നു. ചേവായൂര്‍ സ്റ്റേഷനിലെ പൊലീസുകാരിയായ രമ്യ പയ്യോളി ചിങ്ങപുരം സ്വദേശിനിയാണ്. നാലു വര്‍ഷമായി പൊലീസ് സേനയില്‍ ചേര്‍ന്നിട്ട്. അഞ്ചു മാസമായി ചേവായൂര്‍ സ്റ്റേഷനില്‍ എത്തിയിട്ട്. ഭര്‍ത്താവ് അശ്വന്ത് അധ്യാപകനാണ്. രണ്ടു മക്കളുണ്ട്.
കുഞ്ഞിന്റെ പരിചരണമുള്‍പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവായ മങ്കട സ്വദേശി ആശിഖയുമായി പിതാവ് ആദില്‍ ഹാരിസും ഭര്‍തൃ മാതാവ് സാകിറയും കലഹിച്ചിരുന്നു. യുവതി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോകാന്‍ തുടങ്ങിയതറിഞ്ഞതോടെ ആദില്‍ ഹാരിസും സാകിറയും ആശിഖ കാണാതെ കുഞ്ഞിനെയും എടുത്ത് ചേവായൂരിലെ വീട്ടില്‍നിന്നും കളന്നുകളയുകയായിരുന്നു.
ആശിഖ ഉടന്‍ തന്നെ ചോവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് പരിശോധനയില്‍ പ്രതികളുടെ ഫോണ്‍ സ്വിച് ഓഫായിരുന്നു. ഭര്‍ത്താവിന് ജോലി ബെംഗ്ലൂറുവിലാണെന്ന് ആശിഖ പറഞ്ഞതോടെ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന ശക്തമാക്കി. ഒടുവില്‍, ബതേരി പൊലീസിന്റെ വാഹനപരിശോധനയിലാണ് കുഞ്ഞിനെ വൈകുന്നേരത്തോടെ കണ്ടെത്തിയത്.
ആശിഖയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
Keywords: Policewoman Ramya became 'stepmother' to 12-day-old baby, Kozhikode, Child, News, Police, Kidnap, Remanded, Arrested, Kerala.
മണിക്കൂറുകളോളം മാതാവിനെ പിരിഞ്ഞിരുന്ന കുഞ്ഞ് അപ്പോഴേക്കും വാടിത്തളര്‍ന്ന നിലയിലായിരുന്നു. കുഞ്ഞിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘത്തില്‍ രമ്യയും ഉണ്ടായിരുന്നു. ഒരു വയസ്സുള്ള ഇളയമകളുള്ള രമ്യ, ബതേരി മുതല്‍ ചേവായൂര്‍ വരെയുള്ള യാത്രയില്‍ കുഞ്ഞിനെ സ്വന്തം മാതാവിന്റെ അടുത്തെത്തിക്കുന്നതു വരെ പോറ്റമ്മയായി.
പൊലീസ് ആദ്യം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടുള്ള മാതാവിന്റെ അടുത്തെത്തിക്കുകയായിരുന്നു. ചേവായൂര്‍ സ്റ്റേഷനിലെ പൊലീസുകാരിയായ രമ്യ പയ്യോളി ചിങ്ങപുരം സ്വദേശിനിയാണ്. നാലു വര്‍ഷമായി പൊലീസ് സേനയില്‍ ചേര്‍ന്നിട്ട്. അഞ്ചു മാസമായി ചേവായൂര്‍ സ്റ്റേഷനില്‍ എത്തിയിട്ട്. ഭര്‍ത്താവ് അശ്വന്ത് അധ്യാപകനാണ്. രണ്ടു മക്കളുണ്ട്.
കുഞ്ഞിന്റെ പരിചരണമുള്‍പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവായ മങ്കട സ്വദേശി ആശിഖയുമായി പിതാവ് ആദില്‍ ഹാരിസും ഭര്‍തൃ മാതാവ് സാകിറയും കലഹിച്ചിരുന്നു. യുവതി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോകാന്‍ തുടങ്ങിയതറിഞ്ഞതോടെ ആദില്‍ ഹാരിസും സാകിറയും ആശിഖ കാണാതെ കുഞ്ഞിനെയും എടുത്ത് ചേവായൂരിലെ വീട്ടില്‍നിന്നും കളന്നുകളയുകയായിരുന്നു.
ആശിഖ ഉടന്‍ തന്നെ ചോവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് പരിശോധനയില്‍ പ്രതികളുടെ ഫോണ്‍ സ്വിച് ഓഫായിരുന്നു. ഭര്‍ത്താവിന് ജോലി ബെംഗ്ലൂറുവിലാണെന്ന് ആശിഖ പറഞ്ഞതോടെ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന ശക്തമാക്കി. ഒടുവില്‍, ബതേരി പൊലീസിന്റെ വാഹനപരിശോധനയിലാണ് കുഞ്ഞിനെ വൈകുന്നേരത്തോടെ കണ്ടെത്തിയത്.
ആശിഖയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
Keywords: Policewoman Ramya became 'stepmother' to 12-day-old baby, Kozhikode, Child, News, Police, Kidnap, Remanded, Arrested, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

