Police | 'തിരിഞ്ഞോടി ശീലമില്ല', നെഞ്ചുവിരിച്ച് കാട്ടാനയെ റോഡിൽ നിന്നകറ്റി പൊലീസുകാരൻ; വൈറൽ വീഡിയോ 

 
Policeman helping elephant cross the road in Athirapilly.
Policeman helping elephant cross the road in Athirapilly.

Photo Credit: Screenshot from a Facebook video by Kerala Police

● പൊലീസുകാരന്റെ ധീരതയ്ക്ക് സോഷ്യൽ മീഡിയയുടെ പ്രശംസ.
● ഏഴാറ്റുമുഖം ഗണപതി എന്ന ആനയാണ് റോഡ് മുറിച്ചുകടന്നത്.
● ആരും ഇത് അനുകരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: (KVARTHA) കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മുഹമ്മദ് എന്ന പൊലീസുകാരൻ ഒരു കാട്ടാനയെ റോഡ് മുറിച്ചുകടത്തുന്ന  ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

'തിരിഞ്ഞോടി ശീലമില്ല, നെഞ്ചും വിരിച്ച് നേരിട്ടിട്ടേ ഉള്ളൂ', എന്ന തലക്കെട്ടോടെയാണ് കേരള പൊലീസ് ഈ വീഡിയോ പങ്കുവെച്ചത്. ഏഴാറ്റുമുഖം ഗണപതി എന്ന് പേരുള്ള ആന പൊതുവെ ശല്യക്കാരനല്ലെന്നും, ആരും ഇത് അനുകരിക്കാൻ ശ്രമിക്കരുതെന്നും പൊലീസ് തങ്ങളുടെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Policeman helping elephant cross the road in Athirapilly.

കാട്ടാനയെ പൊലീസുകാരൻ ധൈര്യപൂർവം വഴി കാണിച്ചു കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ആനയെ പേടിച്ച് ആളുകൾ ഓടി മാറുമ്പോൾ, ഒരു കൂസലുമില്ലാതെ ആനയുടെ അടുത്തേക്ക് ചെന്ന് വഴി കാണിച്ചു കൊടുക്കുന്ന പൊലീസുകാരന്റെ പ്രവൃത്തി പലരുടെയും പ്രശംസ പിടിച്ചുപറ്റി. 


ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടും, ചില വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടുമുള്ള കമന്റുകൾ കൂട്ടത്തിലുണ്ട്. ഒരു കമന്റിൽ, പൊലീസിന്റെ ഈ സമീപനം കള്ളന്മാരോടും കൊള്ളക്കാരോടും ഗുണ്ടകളോടും കാണിക്കണമെന്നും, സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒരാൾ അഭിപ്രായപ്പെട്ടു. 

പൊലീസ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കാണുമ്പോൾ ആനയ്ക്ക് പോലും ബഹുമാനം തോന്നുന്നു എന്നും, സാധാരണക്കാരൻ വഴി മാറാൻ പറഞ്ഞാൽ പലരും അനുസരിക്കില്ല എന്നും മറ്റു ചിലർ കമന്റ് ചെയ്തു. ആന സ്കൂളിൽ പോയി മലയാളം പഠിച്ചിട്ടല്ല റോഡിലിറങ്ങിയതെന്നും, ജാഗ്രത വേണമെന്നും, അനാവശ്യ ധൈര്യം കാണിക്കേണ്ടതില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്തായാലും, ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

അതേസമയം വിമർശനങ്ങൾ വർധിച്ചതോടെ മണിക്കൂറുകൾക്ക് ശേഷം ഈ വീഡിയോ പൊലീസിൻ്റെ ഫേസ് ബുക്/ ഇൻസ്റ്റഗ്രാം പേജുകളിൽ നിന്ന് നീക്കം ചെയ്തു. 

Updated

#KeralaPolice #Elephant #ViralVideo #Athirapilly #Wildlife #HumanAnimalConflict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia