Found Hanged | തളിപ്പറമ്പില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jun 21, 2022, 18:26 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫിസില്‍ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവന്‍ (51) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഡി വൈ എസ് പി ഓഫിസിന് സമീപത്തെ ക്വാര്‍ടേഴ്‌സിലാണ് മൃതദേഹം കാണപ്പെട്ടത്. തൃച്ചംബരത്തെ പരേതനായ മാധവന്‍ മാസ്റ്ററുടെ മകനാണ് മരിച്ച സജീവന്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയി.
Keywords: Policeman found hanging in Taliparamba, Kannur, News, Police, Hanged, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

