Trapped | താന്‍ മരിക്കുന്നതായി ശഹന സന്ദേശം അയച്ചിരുന്നു; തുടര്‍ന്ന് വാട് സ് ആപ് കോള്‍ ബ്ലോക് ചെയ്തു; ഡോ റുവൈസിനെ കുരുക്കിലാക്കുന്ന കൂടുതല്‍ വിവരങ്ങളുമായി പൊലീസ്; പിതാവ് ഒളിവില്‍ പോയി, ബന്ധുക്കള്‍ക്കെതിരേയും കേസെടുക്കാന്‍ നീക്കം
Dec 8, 2023, 14:06 IST
തിരുവനന്തപുരം: (KVARTHA) ഡോ ശഹനയുടെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് സുഹൃത്ത് ഡോ റുവൈസിനെ കുരുക്കിലാക്കുന്ന കൂടുതല്‍ വിവരങ്ങളുമായി പൊലീസ്. മരിക്കുന്നതിന് മുമ്പ് ശഹന താന്‍ ആത്മഹത്യ ചെയ്യുന്നതായി കാണിച്ച് റുവൈസിന് സന്ദേശം അയച്ചിരുന്നുവെന്നും തുടര്‍ന്ന് റുവൈസ് വാട് സ് ആപ് കോള്‍ ബ്ലോക് ചെയ്തുവെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ച ഒമ്പതുമണിയോടെയാണ് ശഹന സന്ദേശം അയക്കുന്നത്. രാത്രി 11 മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ അവശയായി കാണുന്നത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റുവൈസിന്റെ ഫോണില്‍ സന്ദേശം ഡിലീറ്റ് ചെയ്തതായി കാണപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് ഇവ വീണ്ടെടുക്കുകയായിരുന്നു.
അതിനിടെ റുവൈസിന്റെ ബന്ധുക്കളേയും പ്രതി ചേര്‍ക്കാന്‍ ഒരുങ്ങുന്നതായി പൊലീസ് പറഞ്ഞു. റുവൈസിന്റെ പിതാവ് ഒളിവില്‍ പോയിരിക്കയാണ്. കേസില്‍ പിതാവിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. റുവൈസിന്റെ പിതാവിനെ വൈകാതെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
ശഹനയുടെയും റുവൈസിന്റെയും സുഹൃത്തുകളുടെ മൊഴിയും മെഡികല്‍ കോളജ് പൊലീസ് രേഖപ്പെടുത്തും. ഡോ ശഹനയുടെ ആത്മഹത്യ കുറിപ്പില്‍ പ്രതി റുവൈസിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പരാമര്‍ശമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. 'സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്...വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വര്‍ണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കൈയില്‍ ഇല്ലെന്നുള്ളത് സത്യമാണ്...' -ശഹനയുടെ ഈ പരാമര്‍ശങ്ങള്‍ ആത്മഹത്യകുറിപ്പിലുള്ളതായി റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നുണ്ട്.
കൂടാതെ, റുവൈസിന്റെ ഫോണിലേക്ക് ശഹന ഈ സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍, റുവൈസ് ആ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണെന്ന് പൊലീസ് പറയുന്നു. ആത്മഹത്യകുറിപ്പിലെ പരാമര്‍ശങ്ങള്‍ക്ക് സമാനമായി ശഹനയുടെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ടെന്നും റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നു.
മെഡികല്‍ കോളജ് സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിനി ശഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ റുവൈസിനെ ഡിസംബര്‍ 21 വരെ കോടതി റിമാന്‍ഡില്‍ വിട്ടു. റുവൈസിനെതിരെ ഐപിസി 306 (ആത്മഹത്യ പ്രേരണ), സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉറപ്പിച്ച വിവാഹം മുടങ്ങിയതിലുള്ള വിഷമത്തിലാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ജാസിം നാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Keywords: Police with more information to implicate Dr Ruwais, Thiruvananthapuram, News, Police, Investigation, Information, Trapped, Message, Marriage, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.