Police | വിദ്യാര്‍ഥികള്‍ ജാഗ്രതൈ! ക്ലാസിൽ പോകാതെ കറങ്ങിനടക്കുന്നവരെ പൊലീസ് പിടികൂടും; 'വാച് ദി സ്റ്റുഡന്റ്' പദ്ധതിയിൽ 3 ദിവസത്തിനിടെ കുടുങ്ങിയത് 10 കുട്ടികൾ

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) ക്ലാസിൽ പോകാതെ കണ്ണൂർ നഗരത്തിലെ പാർകുകളിലും ബീചുകളിലും കറങ്ങിനടക്കുന്ന വിദ്യാർഥികളെ കണ്ടെത്തുന്നതിന് സിറ്റി പൊലീസ് ആവിഷ്കരിച്ച ‘വാച് ദി സ്റ്റുഡന്റ്’ പദ്ധതിയനുസരിച്ച് മൂന്നുദിവസത്തിനുള്ളിൽ പിടിയിലായത് 10 വിദ്യാർഥികൾ. ഇക്കൂട്ടത്തിൽ പെൺകുട്ടികളുമുണ്ട്. അസി. പൊലീസ് കമീഷണർ ടികെ രത്നകുമാർ, വനിതാ സെൽ ഇൻസ്പക്ടർ ടിപി സുധ എന്നിവരുടെ നേതൃത്വത്തിൽ 15 വനിതാ പൊലീസുകാരെയാണ് ഇതിനായി നിയോഗിച്ചത്.

          
Police | വിദ്യാര്‍ഥികള്‍ ജാഗ്രതൈ! ക്ലാസിൽ പോകാതെ കറങ്ങിനടക്കുന്നവരെ പൊലീസ് പിടികൂടും; 'വാച് ദി സ്റ്റുഡന്റ്' പദ്ധതിയിൽ 3 ദിവസത്തിനിടെ കുടുങ്ങിയത് 10 കുട്ടികൾ


'കറങ്ങിനടക്കേണ്ട, വിവരമറിയും’ എന്ന മുന്നറിയിപ്പാണ് പൊലീസ് മുന്നോട്ടുവെക്കുന്നത്. കറങ്ങിനടന്നാൽ വിവരം സ്കൂൾ അധികൃതരെയും വീട്ടുകാരെയും അറിയിക്കും. കഴിഞ്ഞ ബുധനാഴ്ച മുതലാണ് പൊലീസ് കുട്ടികളെ നിരീക്ഷിക്കാൻ തുടങ്ങിയത്. ഇതുവരെ യൂണിഫോമിലാണ് പൊലീസുകാർ കുട്ടികളെ നിരീക്ഷിച്ചിരുന്നത്. ഇനി യൂണിഫോമില്ലാതെയും അവരുണ്ടാകും. കോട്ട, പയ്യാമ്പലം ബീച്, സിനിമാ തിയേറ്ററുകൾ, മോളുകൾ എന്നിവിടങ്ങളിൽനിന്നാണ് ക്ലാസിൽ പോകാതെ ചുറ്റിക്കറങ്ങുന്ന വിദ്യാർഥികളെ
കണ്ടെത്തിയത്.

Keywords:  Police will caught those who roam around without going to class, Kerala, Kannur, News, Top-Headlines, Police, Students, Study class.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia