Water Cannon | യൂത് ലീഗ് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

 



കണ്ണൂര്‍: (www.kvartha.com) യൂത് ലീഗ് താവക്കരയിലെ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ചില്‍ സംഘര്‍ഷവും ജലപീരങ്കി പ്രയോഗവും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത് ലീഗ് മാര്‍ച് നടത്തിയത്. 

ഹൈകോടതി വിമര്‍ശനമേറ്റുവാങ്ങിയ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവയ്ക്കുക, സര്‍വകലാശാലയിലെ മുഴുവന്‍ നിയമനങ്ങളും ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കുക, ബന്ധുനിയമനത്തിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടിസ്വീകരിക്കുക, സ്വജനപക്ഷപാതം നടത്തിയ കണ്ണൂര്‍ വി സി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത് ലീഗ് ജില്ലാകമിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച് നടത്തിയത്. 

Water Cannon | യൂത് ലീഗ് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു


ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ മാര്‍ചില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാമ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍നറില്‍ നിന്ന് യൂത് ലീഗ് പ്രവര്‍ത്തകര്‍ താവക്കര കാംപസിലേക്ക് മാര്‍ച് നടത്തിയത്. 

സര്‍വകലാശാല ഗേറ്റിന് മുന്‍പില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ബാരികേഡ് വച്ചു മാര്‍ച് തടഞ്ഞു. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെയാണ് അവിടെ സജ്ജമാക്കിയ വരുണ്‍ ജലപീരങ്കിയാല്‍ വെള്ളം ചീറ്റി പൊലീസ് പ്രതിരോധിച്ചത്. മാര്‍ചിനുശേഷം നടന്ന പ്രതിഷേധ ധര്‍ണ മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലങ്കേരി, നസീര്‍ നെല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സര്‍വകലാശാല ഗേറ്റിന് മുന്‍പില്‍ അണിനിരന്നിരുന്നു.

Keywords:  News,Kerala,State,Kannur,March,Police,Youth League,Politics,party, Police water cannon against Youth League March 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia