Water cannon | പഴയങ്ങാടിയില്‍ മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ചിനെതിരെ ജലപീരങ്കി പ്രയോഗം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പഴയങ്ങാടി: (www.kvartha.com) പഴയങ്ങാടി റെയില്‍വെ അടിപ്പാതയിലെ ഗതാഗതക്കുരുക്ക് പരിഹാരം കാണാത്ത സര്‍കാര്‍ നടപടിയില്‍ മുസ്ലിം ലീഗ് മാര്‍ചില്‍ പ്രതിഷേധമിരമ്പി. പൊലീസ് ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസ് ബാരികേട് കെട്ടി പ്രകടനം തടഞ്ഞു.
Aster mims 04/11/2022

Water cannon | പഴയങ്ങാടിയില്‍ മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ചിനെതിരെ ജലപീരങ്കി പ്രയോഗം

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് സംഘര്‍ഷവും ജലപീരങ്കിയും പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പത്തോളം സമരക്കാരെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പെടെയുളളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സമരം മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജെനറല്‍ സെക്രടറി അഡ്വ അബ്ദുല്‍ ഖരീം ചേലേരി ഉദ്ഘാടനം ചെയ്തു. എസ് കെ പി സഖറിയ അധ്യക്ഷത വഹിച്ചു. എ പി ബദറുദ്ധീന്‍ സ്വാഗതം പറഞ്ഞു. മാട്ടൂല്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഫാരിശ ടീചര്‍, എസ് യു റഫീഖ്, ബി സി കാസിം ഹാജി, കെ കുഞ്ഞഹ് മദ്, കെ സൈനുല്‍ ആബിദ്, ജംശീര്‍ ആലക്കാട്, ദാവൂദ് അരിയില്‍, സമദ് ചൂട്ടാട്, എം പി കുഞ്ഞിക്കാതിരി, കെ വി റിയാസ്, തസ്ലീം അടിപ്പാലം, ബി എസ് മഹമൂദ്, അബ്ദുള്ള കെ കെ, ഫൈസല്‍ പി പി, ശാഫി ചെറുകുന്ന്, പി വി ഗഫൂര്‍, ബി എസ് അശ്‌റഫ്, ഗഫൂര്‍ ചൂട്ടാട്, നാസര്‍ മുട്ടം എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Police used water cannon against IUML Protest, Kannur, News, Protesters, IUML, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia