Probe | സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഫ് ളാറ്റിലേക്ക് വിളിച്ചുവരുത്തി ലഹരി ചേര്‍ത്ത ജൂസ് നല്കി പീഡിപ്പിച്ചെന്ന സംഭവം; 'ഒത്താശ ചെയ്ത കണ്ണൂരിലെ സിനിമ- സീരിയല്‍ നടിയെ കേന്ദ്രീകരിച്ച് അന്വേഷണം'
Mar 8, 2023, 17:04 IST
കോഴിക്കോട്: (www.kvartha.com) സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ളാറ്റിലേക്കു വിളിച്ചുവരുത്തി ലഹരി ചേര്‍ത്ത ജൂസ് നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം എത്തിനില്‍ക്കുന്നത് സിനിമ- സീരിയല്‍ നടിയെ കേന്ദ്രീകരിച്ചെന്ന് പൊലീസ്. യുവതിയെ പ്രതികള്‍ക്കു പരിചയപ്പെടുത്തിയത് ഈ നടിയുടെ ഒത്താശയോടെയെന്ന സംശയത്തിലാണ് പൊലീസ്.
ഈ നടിയില്‍നിന്ന് മൊഴിയെടുത്തതായി പൊലീസ് വ്യക്തമാക്കി. ലഹരിമരുന്നു ചേര്‍ത്ത ജൂസ് നല്കി രണ്ടു പേര് പീഡിപ്പിച്ചെന്നാണ് പരാതിക്കാരി നല്കിയ മൊഴി. കേസുമായി ബന്ധപ്പെട്ട് നടിയെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോട്ടയം സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
യുവതിയെ പ്രതികള്‍ക്കു പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിനിയായ സിനിമ സീരിയല്‍ നടിയില്‍ നിന്നും ലഭിച്ച സൂചനകള്‍ പ്രകാരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളായ യുവാക്കളാണ് പ്രതികളെന്നാണ് പൊലീസിന്റെ അനുമാനം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഈ മാസം നാലിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സിനിമ സീരിയല്‍ നടിയെ പരിചയപ്പെട്ട യുവതി ആദ്യം കോട്ടയത്തുനിന്ന് കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിര്‍മാതാവിനെ കണ്ടാല്‍ സിനിമയില്‍ അവസരം ലഭിക്കുമെന്ന് നടി പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ടെത്തി. പിന്നീട് കാരപ്പറമ്പിലെ ഫ് ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
സിനിമാ പ്രവര്‍ത്തകരെന്നു പറഞ്ഞാണ് ഫ് ളാറ്റിലുണ്ടായിരുന്ന രണ്ടു പേര് യുവതിയെ പരിചയപ്പെട്ടത്. അവിടെവച്ച് ലഹരി കലര്‍ത്തിയ ജൂസ് ബലം പ്രയോഗിച്ച് നല്കി. തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന നടിയെ പിന്നീട് കാണാതായെന്നും പരാതിയില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ നടിയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പീഡനം നടന്നതായി പറയുന്ന ഫ് ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തെളിവായി ശേഖരിച്ചു.
Keywords: Police To Question Serial Actress In Kozhikode Molest Case, Kozhikode, News, Police, Molestation, Complaint, Actress, Kerala.
ഈ നടിയില്‍നിന്ന് മൊഴിയെടുത്തതായി പൊലീസ് വ്യക്തമാക്കി. ലഹരിമരുന്നു ചേര്‍ത്ത ജൂസ് നല്കി രണ്ടു പേര് പീഡിപ്പിച്ചെന്നാണ് പരാതിക്കാരി നല്കിയ മൊഴി. കേസുമായി ബന്ധപ്പെട്ട് നടിയെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോട്ടയം സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
യുവതിയെ പ്രതികള്‍ക്കു പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിനിയായ സിനിമ സീരിയല്‍ നടിയില്‍ നിന്നും ലഭിച്ച സൂചനകള്‍ പ്രകാരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളായ യുവാക്കളാണ് പ്രതികളെന്നാണ് പൊലീസിന്റെ അനുമാനം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഈ മാസം നാലിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സിനിമ സീരിയല്‍ നടിയെ പരിചയപ്പെട്ട യുവതി ആദ്യം കോട്ടയത്തുനിന്ന് കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിര്‍മാതാവിനെ കണ്ടാല്‍ സിനിമയില്‍ അവസരം ലഭിക്കുമെന്ന് നടി പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ടെത്തി. പിന്നീട് കാരപ്പറമ്പിലെ ഫ് ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
Keywords: Police To Question Serial Actress In Kozhikode Molest Case, Kozhikode, News, Police, Molestation, Complaint, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.