കുട്ടി­മോ­ഷ്ടാ­ക്കള്‍ ബൈ­ക്ക് ക­വര്‍­ന്ന­ത് ഇ­ങ്ങ­നെ..

 


കുട്ടി­മോ­ഷ്ടാ­ക്കള്‍ ബൈ­ക്ക് ക­വര്‍­ന്ന­ത് ഇ­ങ്ങ­നെ..

നീലേശ്വരം: മോഷ്ടിച്ച ബൈക്കുകളുമായി കഴിഞ്ഞ ദിവസം നീലേശ്വരം പോലീസിന്റെ പിടിയിലായ മൂന്ന് കുട്ടികളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. മോഷ്ടിച്ച ബൈക്ക് സ്ഥിരമായി വീട്ടില്‍ കൊണ്ടുപോകാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ രക്ഷിതാക്കളെ കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് ആലോചിച്ചുവരുന്നു.

ജുവൈനല്‍ ആക്ട് അനുസരിച്ച് രക്ഷിതാക്കളെ കേസില്‍ ഉള്‍പെടുത്താനുള്ള നിയമോപദേശം പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ ബൈക്ക് വീട്ടില്‍ എത്തിച്ചെങ്കിലും ഒരിക്കല്‍ പോലും ഇത് എവിടെ നിന്നാണെന്ന് തിരക്കാന്‍ രക്ഷിതാക്കള്‍ മെനക്കെട്ടില്ലെന്നാണ് പോലീസ് അ­ന്വേ­ഷ­ണ­ത്തില്‍ വ്യക്തമായത്. രക്ഷിതാക്കളുടെ നിരുത്തരവാദപരമായ സമീപനം കുട്ടി മോഷ്ടാക്കള്‍ക്ക് മോഷണം ആവര്‍ത്തിക്കാന്‍ സഹായകരമായി എന്ന വിലയിരുത്തലാണ് പോലീസിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളെ കൂടി കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് ആലോചിച്ചത്.

തിങ്കളാഴ്ച മോഷ്ടാക്കളെ കാസര്‍കോട് സി ജെ എം കോടതി റി­മാന്‍ഡ്‌ ചെയ്തു. ഉച്ചയോടെയാണ് ഇവരെ നീലേശ്വരം എസ് ഐ കെ പ്രേംസദന്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയത്. റി­മാന്‍ഡ്‌ ചെയ്തതിനെ തുടര്‍ന്ന് കുട്ടികളെ പരവനടുക്കത്തെ ജുവനൈല്‍ ഹോമില്‍ പാര്‍പിച്ചിരിക്കുകയാണ്.

പിടിയിലായ കുട്ടികള്‍ മടിക്കൈക്കടുത്ത ബങ്കളം ദിവ്യംപാറ സ്വദേശികളാണ്. ഇവരില്‍ ഒരു കുട്ടി ചിത്താരി സ്‌കൂളില്‍ ആറാം ത­ര­ത്തില്‍­പഠി­ക്കുന്നു. മറ്റ് കുട്ടികള്‍ കക്കാട്ട് ഗവ സ്‌കൂളില്‍ എട്ടാം തരത്തിലും ആറാം തരത്തിലുമായി പഠിക്കുന്നു. ഇ­വര്‍ ബങ്ക­ളം സ്വ­ദേ­ശി­ക­ളാണ്. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാജാസ് ഹൈസ്‌കൂളിന് സമീപത്തു നിന്നുമാണ് മൂന്ന് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രണ്ട് ബൈക്കുകള്‍ കവര്‍ച ചെയ്തത്.

ഇതില്‍ ഒരു ബൈക്ക് ബങ്കളത്തെ ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ സൂക്ഷിച്ചു. മറ്റേ ബൈക്കുമായി കുട്ടികള്‍ റോഡില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ആര്‍പ്പു വിളിച്ചു കൊണ്ട് അരയിയിലൂടെ ബൈക്കില്‍ മൂന്ന് കുട്ടികളും കറങ്ങുന്നതിനിടെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയിടേണ്ടി വന്നു. ഉടന്‍തന്നെ കുറച്ചകലെയായി ആരോ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നും കുട്ടി മോഷ്ടാക്കള്‍ പെട്രോള്‍ ഊറ്റുന്നത് കണ്ട നാട്ടുകാര്‍ ഇവരെ കയ്യോടെ പിടികൂടുകയും ചോദ്യം ചെയ്തപ്പോള്‍ നീലേശ്വരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടു വന്നതാണെന്ന് വ്യക്തമാവുകയും ചെയ്തു.

ഇതേതുടര്‍ന്ന് നാട്ടുകാര്‍ നീലേശ്വരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടി മോഷ്ടാക്കളെയും ബൈക്കും കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ മറ്റൊരു ബൈക്കു കൂടി മോഷ്ടിച്ചതായി വ്യക്തമായി. ഈ ബൈക്ക് ബങ്കളത്തെ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

മൂന്ന് കുട്ടികളും ഇതിനു മുമ്പ് വാഹനങ്ങളൊന്നും മോഷ്ടിച്ചിട്ടില്ലെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. നാടു മുഴുവന്‍ ചുറ്റിക്കറങ്ങുന്നതിന് വേണ്ടിയാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. കുട്ടികളിലൊരാള്‍ മദ്യത്തിന് അടിമയാണെന്നും പോലീസ് പറഞ്ഞു. കൊതി തീരും വരെ ചുറ്റിക്കറങ്ങിയ ശേഷം ബൈക്കുകള്‍ വില്‍പന നടത്തി പണമുണ്ടാക്കാനും ഇവര്‍ ആലോചിച്ചിരുന്നതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്.

Keywords:  Bike, Robbery, Boys, Case, Parents, Nileshwaram, Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia