Police Case | യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു
Jul 17, 2022, 14:21 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ് സി-എസ് ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കൊയിലാണ്ടി പൊലീസാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി.
Keywords: Police taken case against Civic Chandran on harassment complaint by young woman writer, Kozhikode, News, Police, Writer, Case, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

