Police Investigation | കടന്നപ്പളളി സ്‌കൂളില്‍ ഇന്‍സ്റ്റഗ്രാം അകൗണ്ടിനെ ചൊല്ലി ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയ സംഭവം; പൊലീസ് അന്വേഷണമാരംഭിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടന്നപ്പള്ളി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേരില്‍ പ്ലസ് ടു - പ്ലസ് വണ്‍ വിദ്യാഥികള്‍ സ്‌കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. സംഘട്ടനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 
Aster mims 04/11/2022

പരിയാരം പൊലീസ് പറയുന്നത്: വെള്ളിയാഴ്ച (25.08.2023) വൈകിട്ട് അഞ്ചിനാണ് സംഭവം. ഓണം ആഘോഷത്തിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ ഒരു ഇന്‍സ്റ്റഗ്രാം അകൗണ്ട് തുടങ്ങിയിരുന്നു. ഇതില്‍ തങ്ങളെ ഉള്‍പെടുത്താത്തതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പ്രത്യേകമായി മറ്റൊരു ഇന്‍സ്റ്റഗ്രാം അകൗണ്ട് തുടങ്ങി. ഈ അക്കൗണ്ടുകളെ ചൊല്ലിയാണ് ഇരുവിഭാഗവും ഏറ്റുമുട്ടല്‍ തുടങ്ങിയത്.

പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ തളിപ്പറമ്പിലെ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പരാതിയല്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Police Investigation | കടന്നപ്പളളി സ്‌കൂളില്‍ ഇന്‍സ്റ്റഗ്രാം അകൗണ്ടിനെ ചൊല്ലി ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയ സംഭവം; പൊലീസ് അന്വേഷണമാരംഭിച്ചു


Keywords:  News, Kerala, Kerala-News, Police-News, Police, Investigation, Higher Secondary Students, Clash, Kadanapalli School, Instagram, Police started an investigation into the incident where higher secondary students clash in Kadanapalli school.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script