Arrested | അപകടത്തില്‍പെട്ട വാഹനം വിട്ടുകൊടുക്കുന്നതിന് ആവശ്യപ്പെട്ടത് കൈക്കൂലി; വിവരം മൊബൈലില്‍ റെകോര്‍ഡ് ചെയ്ത് പരാതിക്കാരന്; കോട്ടയത്ത് പണവും വിദേശമദ്യവുമായി എസ്ഐ വിജിലന്‍സ് പിടിയില്‍
Jan 12, 2023, 15:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. 2,000 രൂപയും ഒരു ലിറ്ററിന്റെ വിദേശമദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ നസീറാണ് പിടിയിലായത്. അപകടത്തില്‍പെട്ട വാഹനം വിട്ടുകൊടുക്കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ എസ്ഐ 2,000 രൂപ നല്‍കണമെന്ന് നിര്‍ദേശിച്ചു. പരാതിക്കാരന് ഈ വിവരം മൊബൈലില്‍ റെകോര്‍ഡ് ചെയ്തശേഷം കോട്ടയം വിജിലന്‍സ് യൂണിറ്റില്‍ അറിയിക്കുകയായിരുന്നു.
വിജിലന്‍സ് കിഴക്കന്‍ മേഖലാ എസ്പി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി ആര് രവികുമാര്‍ ഇന്‍സ്പെക്ടര്‍മാരായ മഹേഷ് പിള്ള, രമേഷ് കുമാര്‍, എസ് ഐമാരായ സുരേഷ് കെ ആര്, സുരേഷ്കുമാര്‍, സ്റ്റാന്‍ലി തോമസ്, സാബു വി ടി, പ്രസാദ് കെ ആര് , സി പി ഒ മാരായ രാജേഷ്, അരുണ്‍ ചന്ത്, ശ്യാം കുമാര്‍, ഷിജു, അനൂപ്, ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Keywords: News,Kerala,State,Kottayam,Police men,Police,Vigilance,Complaint,Arrest,Bribe Scam, Police SI caught while accepting bribe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

