Arrested | അപകടത്തില്‍പെട്ട വാഹനം വിട്ടുകൊടുക്കുന്നതിന് ആവശ്യപ്പെട്ടത് കൈക്കൂലി; വിവരം മൊബൈലില്‍ റെകോര്‍ഡ് ചെയ്ത് പരാതിക്കാരന്‍; കോട്ടയത്ത് പണവും വിദേശമദ്യവുമായി എസ്‌ഐ വിജിലന്‍സ് പിടിയില്‍

 


ADVERTISEMENT


കോട്ടയം: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി.  2,000 രൂപയും ഒരു ലിറ്ററിന്റെ വിദേശമദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നസീറാണ് പിടിയിലായത്. അപകടത്തില്‍പെട്ട വാഹനം വിട്ടുകൊടുക്കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
Aster_MIMS

പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ എസ്‌ഐ 2,000 രൂപ നല്‍കണമെന്ന് നിര്‍ദേശിച്ചു. പരാതിക്കാരന്‍ ഈ വിവരം മൊബൈലില്‍ റെകോര്‍ഡ് ചെയ്തശേഷം കോട്ടയം വിജിലന്‍സ് യൂണിറ്റില്‍ അറിയിക്കുകയായിരുന്നു.

Arrested | അപകടത്തില്‍പെട്ട വാഹനം വിട്ടുകൊടുക്കുന്നതിന് ആവശ്യപ്പെട്ടത് കൈക്കൂലി; വിവരം മൊബൈലില്‍ റെകോര്‍ഡ് ചെയ്ത് പരാതിക്കാരന്‍; കോട്ടയത്ത് പണവും വിദേശമദ്യവുമായി എസ്‌ഐ വിജിലന്‍സ് പിടിയില്‍


വിജിലന്‍സ് കിഴക്കന്‍ മേഖലാ എസ്പി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി ആര്‍ രവികുമാര്‍ ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ് പിള്ള, രമേഷ് കുമാര്‍, എസ് ഐമാരായ സുരേഷ് കെ ആര്‍, സുരേഷ്‌കുമാര്‍, സ്റ്റാന്‍ലി തോമസ്, സാബു വി ടി, പ്രസാദ് കെ ആര്‍ , സി പി ഒ മാരായ രാജേഷ്, അരുണ്‍ ചന്ത്, ശ്യാം കുമാര്‍, ഷിജു, അനൂപ്, ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Keywords:  News,Kerala,State,Kottayam,Police men,Police,Vigilance,Complaint,Arrest,Bribe Scam, Police SI caught while accepting bribe
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia