Arrested | 'വിദേശത്തേക്ക് റിക്രൂട്മെൻ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്'; പരാതിയുമായെത്തിയത് നിരവധി പേർ; യുവാവ് അറസ്റ്റിൽ, സ്ഥാപനം പൊലീസ് അടച്ചുപൂട്ടി

 


കണ്ണൂർ: (KVARTHA) നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വിസ തട്ടിപ്പുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പയ്യാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാത്യുസ് ജോസ് ആണ് അറസ്റ്റിലായത്.
വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്മെൻ്റ് ഏജൻസിയായി കണ്ണൂർ കോർപറേഷൻ പരിധിയിലെ ചാലാട് ടൗണിൽ സ്ഥാപനം നടത്തിവരികയായിരുന്നു.
  
Arrested | 'വിദേശത്തേക്ക് റിക്രൂട്മെൻ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്'; പരാതിയുമായെത്തിയത് നിരവധി പേർ; യുവാവ് അറസ്റ്റിൽ, സ്ഥാപനം പൊലീസ് അടച്ചുപൂട്ടി

തട്ടിപ്പിനിരയായതായി നിരവധി പേർ നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ എസിപി കെ വി വേണുഗോപാലിൻ്റെയും ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിൻ്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യു കെയിൽ കെയർ വിസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി. തട്ടിപ്പിന് ഇരയായവരിൽ സ്ത്രീകൾ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.

വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് സ്റ്റാർ നെറ്റ് ഇൻ്റർനാഷനൽ റിക്രൂടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. അറസ്റ്റിലായ മാത്യുസ് ജോസിനെ സ്ഥാപനത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. സ്ഥാപനത്തിലെ ഫയലുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ എസ്ഐ പി പി ശമീലിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords : News, News-Malayalam-News, Kerala,Kannur, Police shut down an illegal recruitment firm in Kannur.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia