തലശേരി: (www.kvartha.com) തലശേരി താലൂകില്‍ വീണ്ടും ബോംബ് പിടികൂടി. കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യംനായനാര്‍ റോഡ് നാമത്തുമുക്ക് അംഗന്‍വാടിക്ക് സമീപമുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.
ആളൊഴിഞ്ഞ കാടുപിടിച്ച സ്ഥലത്ത് ബോംബ് പോലുള്ള സാധനം സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കതിരൂര്‍ പൊലീസ് സ്ഥലത്ത് എത്തുകയും ബോംബ് സ്‌ക്വാഡിനെ വിവരമറിക്കുകയുമായിരുന്നു.
തുടര്‍ന്ന് കണ്ണൂരില്‍ നിന്നും സംഭവസ്ഥലത്തെത്തിയ ബോബ് സ്‌ക്വാഡ് പരിശോധിച്ചതില്‍ ബോംബാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഇതു വിജനമായ സ്ഥലത്തു നിന്നും പൊട്ടിച്ചു നിര്‍വീര്യമാക്കി. സംഭവത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Police seized country-made bombs in Katirur, Thalassery, News, Police, Police Station, Bomb, Probe, Secret Message, Kannur, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.