Booked | ശിവകാശിയില്‍ നിന്നും അനധികൃതമായി വന്‍തോതില്‍ പടക്കവുമായെത്തിയ കണ്ടെയ്നര്‍ ലോറി പൊലീസ് പിടികൂടി; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Apr 1, 2024, 19:31 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) എടക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ ചാലയില്‍ ഓണ്‍ ലൈനില്‍ ബുക് ചെയ്ത പടക്കശേഖരം കണ്ടെയ്നര്‍ ലോറിയില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ പൊലീസ് പിടികൂടി. ശിവകാശിയില്‍ നിന്നും കണ്ണൂരിലേക്ക് അനധികൃതമായി പടക്കം കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് വാഹനപരിശോധന നടത്തിയത്.
സ്ഫോടകവസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിടികൂടിയ പടക്കശേഖരവുമായി വന്ന കണ്ടെയ്നര്‍ ലോറി സ്റ്റേഷന് വളപ്പിലെത്തിച്ച് പരിശോധന നടത്തിവരികയാണ്.
കേരളത്തില്‍ പടക്ക കച്ചവടം ചെയ്യുന്ന വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന ഓണ്‍ലൈന്‍ കച്ചവടത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫയര്‍ വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെപി രാജീവും ജെനറല്‍ സെക്രടറി കെഎം ലെനിനും മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനപരിശോധന ശക്തമാക്കിയത്.
Keywords: Police seized container lorry from Sivakasi with large quantity of crackers illegally; case against driver, Kannur, News, Police, Seized, Container Lorry, Crackers, Vehicle, Inspection, Complaint, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

