Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും ഒരു കിലോയോളം വരുന്ന സ്വര്‍ണം എയര്‍പോര്‍ട് പൊലീസ് പിടികൂടി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുസ്തഫയില്‍ നിന്നാണ് 47-ലക്ഷം രൂപ വിലവരുന്ന 832-ഗ്രാം സ്വര്‍ണം പിടികൂടിയത്.

Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി

വിമാനത്താവള പരിസരത്തു നിന്നും എയര്‍പോര്‍ട് പൊലീസാണ് സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണറുടെ നിര്‍ദേശപ്രകാരം മട്ടന്നൂര്‍ എയര്‍പോര്‍ട് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലാവുന്നത്. ശാര്‍ജയില്‍ നിന്നും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുസ്തഫ.

കസ്റ്റംസ് ചെകിങ് പരിശോധനയ്ക്കു ശേഷം പാസന്‍ജര്‍ ടെര്‍മിനല്‍ ബില്‍ഡിങില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുളള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം മൂന്ന് ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. പിടികൂടുമ്പോള്‍ 900-ഗ്രാമുണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 832-ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്.

പിടികൂടിയ സ്വര്‍ണവും യാത്രക്കാരനെയും മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി. വിമാനത്താവള പരിസത്തു നിന്നും കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങുന്ന നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട് പൊലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായിട്ടുണ്ട്. ഇതുവരെയായി മൂന്ന് കോടിയുടെ സ്വര്‍ണമാണ് എയര്‍പോര്‍ട് പൊലീസ് പിടികൂടിയത്. സ്വര്‍ണക്കടത്ത് തടയുന്നതിനായി കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാറിന്റെ നിയന്ത്രത്തിലാണ് എയര്‍പോര്‍ട് പൊലീസ് വിമാനമിറങ്ങുന്ന യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തു നിന്നും പരിശോധിക്കുന്നത്.

Keywords:  Police seize gold worth Rs 49 lakh from passenger at Kannur airport, Kannur, News, Gold Seized, Passenger, Airport Police, Arrested, Customs, Air India, Kerala News.  
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia