Fake assault | സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് പരാതി വ്യാജമെന്ന് പൊലീസ് റിപോര്‍ട്; പരാതിക്കാരിക്കെതിരെ കേസെടുക്കണമെന്നും ശുപാര്‍ശ
Aug 18, 2022, 15:47 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് പരാതി വ്യാജമെന്ന് പൊലീസിന്റെ റിപോര്‍ട്. ഇതോടെ വ്യാജ പരാതി നല്‍കിയ പരാതിക്കാരിക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 182, 211 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ആലുവ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ കെ ജി കൃഷ്ണന്‍ പോറ്റി റഫര്‍ ചാര്‍ജ് നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനാല്‍ രെജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് രെജിസ്റ്റര്‍ ചെയ്ത ശേഷം പരാതിക്കാരി പൊലീസില്‍ ഹാജരാകുകയോ നോടിസ് കൈപറ്റുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് റിപോര്‍ടില്‍ പറയുന്നു. ഇവര്‍ക്കു നോടിസ് നല്‍കുന്നതിനായി വിലാസത്തില്‍ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായിട്ടില്ല.
മാത്രമല്ല, പരാതിക്കാരിയുടെ ജോലി ചെയ്യുന്ന സ്ഥലവും കണ്ടെത്തിയിട്ടില്ല. ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച് ഓഫ് ആയതിനാല്‍ പരാതിക്കാരിയെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും റിപോര്‍ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നേരത്തെ പൊലീസ് കോടതി മുമ്പാകെ പ്രത്യേക റിപോര്‍ട് സമര്‍പ്പിച്ചിരുന്നു.
2010ല്‍ ബാലചന്ദ്രകുമാര്‍ ജോലി നല്‍കാമെന്നു പ്രലോഭിപ്പിച്ചു കൊച്ചിയിലെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കൊച്ചി സിറ്റി പൊലീസില്‍ പീഡനം സംബന്ധിച്ച് പരാതി നല്‍കുന്നത്.
തുടര്‍ന്ന് എളമക്കര പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മൊഴികളില്‍ ഒരുപാടി വൈരുധ്യങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു. ലൈംഗികമായി ഉപദ്രവിച്ചു എന്നു പറയുന്ന വീടിനെക്കുറിച്ചും മറ്റും നല്‍കിയിരിക്കുന്ന മൊഴികളിലും വൈരുധ്യമുണ്ടെന്നു മാത്രമല്ല, പരാതിക്കു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു.
പരാതി നല്‍കിയതില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനും പങ്കുണ്ടെന്നും റിപോര്‍ടിലുണ്ട്. നടന്‍ ദിലീപിന്റെ മുന്‍ മാനേജര്‍ക്കും ചില ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ക്കുമെതിരെ റിപോര്‍ടില്‍ പരാമര്‍ശമുണ്ട്. അതേസമയം, നിരപരാധിത്വം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.
Keywords: Police says Woman filed fake assault complaint against Balachandra Kumar, Kochi, News, Police, Report, Assault, Complaint, Director, Molestation, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

