Arrested | കോഴിക്കോട് നിന്നും എംഡിഎംഎയുമായി അറസ്റ്റിലായ 'തങ്ങള്‍' മയക്കുമരുന്ന് വില്‍പന റാകറ്റിലെ മുഖ്യ കണ്ണിയെന്ന് പൊലീസ്
May 3, 2024, 20:12 IST
കണ്ണൂര്‍: (KVARTHA) ആഡംബര ഹോടെലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പന നടത്തിയ കണ്ണൂര്‍ സ്വദേശി മലബാറിലെ മയക്കുമരുന്ന് റാകറ്റിലെ മുഖ്യകണ്ണിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഹോടെല്‍ മുറിയില്‍നിന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎംഎയുമായി ഇയാളും കൂട്ടാളിയും പിടിയിലായത്.
കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തങ്ങള്‍ എന്നറിയപ്പെടുന്ന പിഎം അബ്ദുല്‍ നൂര്‍ (45), മുഹമ്മദ് ശാഫി (36) എന്നിവരെയാണ് നാര്‍കോടിക് സെല്‍ അസി. കമീഷണര്‍ ടിപി ജേകബിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫും സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂടി കമീഷണര്‍ അനൂജ് പലിവാളിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എംഡിഎംഎയുമായി ഇരുവരും പിടിയിലായത്. ബംഗ്ലൂരില്‍ നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് എത്തിച്ചുനല്‍കുന്ന മുഖ്യ കണ്ണിയാണ് അബ്ദുല്‍ നൂറെന്നും വല്ലപ്പോഴും കോഴിക്കോട്ടുവരുന്ന ഇയാള്‍ ബംഗ്ലൂരിലാണ് ഇടപാടുകള്‍ മുഴുവനും നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.
സുഹൃത്തായ ശാഫിയെ മയക്കുമരുന്ന് ബിസിനസില്‍ പങ്കാളിയാക്കി പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രവുമായിട്ടാണ് കോഴിക്കോട്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ വാട്‌സ് ആപിലൂടെ മാത്രമാണ് നൂര്‍ ബന്ധപ്പെടുന്നത്. ഗൂഗിള്‍ ലൊകേഷനിലൂടെയും വാട്‌സ് ആപ് ചാറ്റിലൂടെയും മാത്രമായിരുന്നു ബന്ധപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഇയാളെ കുറിച്ച് തുടക്കത്തില്‍ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിരുന്നില്ല.

Keywords: Police says 'Thangal ' who arrested with MDMA from Kozhikode main link in drug racket, Kannur, News, Police, Arrested, Raid, MDMA, Drug Racket, Secret Message, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.