Robbery | ഇരിക്കൂറില്‍ കവര്‍ച നടത്തിയ സംഘം തന്നെയാണ് ഒടുവളളിത്തട്ട് മോഷണത്തിന് പിന്നിലെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് ഒടുവള്ളിത്തട്ട് മടക്കാടില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച ചെയ്ത രണ്ടംഗ സംഘമാണ് ഇരിക്കൂറിലും കവര്‍ച നടത്തിയതെന്ന് തെളിഞ്ഞതായി പൊലീസ്. ഇരിക്കൂറില്‍ നടന്ന മോഷണക്കേസില്‍ പിടിയിലായി ചോദ്യം ചെയ്തപ്പോഴാണ് മടക്കാട്ടെ മോഷണവും തെളിഞ്ഞതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ 21നാണ് മടക്കാടെ മംഗര ഹൗസില്‍ എം സി മോന്‍സന്റെ വീട്ടില്‍ കവര്‍ച നടന്നത്. രാവിലെ 8.15 നും 9.30നും ഇടയില്‍ വീട് കുത്തിത്തുറന്ന് രണ്ടരപവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ച ചെയ്തു എന്നായിരുന്നു പരാതി. വീട്ടുകാര്‍ രാവിലെ പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച. പ്രദേശത്തെ സിസി ടിവിയില്‍ നിന്ന് കവര്‍ചക്കാരുടെ ദൃശ്യം ലഭിച്ചിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മെയ് 28 ന് ഇരിക്കൂറിലും കവര്‍ച നടക്കുന്നത്.

Robbery | ഇരിക്കൂറില്‍ കവര്‍ച നടത്തിയ സംഘം തന്നെയാണ് ഒടുവളളിത്തട്ട് മോഷണത്തിന് പിന്നിലെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ്

മോഷണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളായ അഭിരാജിനെയും കിരണിനെയും ധര്‍മ്മശാലയിലെ ലോഡ്ജില്‍ നിന്ന് മെയ് 30 ന് പുലര്‍ചെ ഇരിക്കൂര്‍ എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവരാണ് മടക്കാടെ കവര്‍ചക്ക് പിറകിലും എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

കവര്‍ച ചെയ്ത സ്വര്‍ണാഭരണം കര്‍ണാടകയിലാണ് വിറ്റതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് എസ് ഐയുടെ നേതൃത്വത്തില്‍ പ്രതികളുമായി പൊലീസ് സംഘം കര്‍ണാടകയിലേക്ക് പോയിട്ടുണ്ട്. തിരിച്ചെത്തിയതിനു ശേഷം പ്രതികളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  Police says the same gang committed thefts in Irikkur and Oduvallithattu, Kannur, News, Robbery, Accused, Police, Arrest, CCTV, Court, Gold, Court, Custody, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia