Asfak Alam | ആലുവയിലെ 5വയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി അസ് ഫാക് ആലം കൊടും ക്രിമിനലെന്ന് പൊലീസ്; 'ഡെല്‍ഹിയില്‍ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജയിലിലായിരുന്നു; ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിയെന്നും കണ്ടെത്തല്‍'
Aug 1, 2023, 12:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) ആലുവയില്‍ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നുവെന്ന കേസിലെ പ്രതി അസ് ഫാക്
ആലം കൊടുക്രിമിനലെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ പോക്സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ആലുവ റൂറല്‍ എസ്പി വിവേക് കുമാറിന്റെ വെളിപ്പെടുത്തല്‍:
ഡെല്‍ഹിയില്‍ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2018ല്‍ ഡെല്‍ഹിയിലെ ഗാസിപുര്‍ പൊലീസാണ് അസ് ഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഈ കേസ് സംബന്ധിച്ച് അന്വേഷിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാള്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തല്‍.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസ് ഫാക്കാണെന്നു വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ഇത് പൊലീസിനെ വഴിതെറ്റിക്കാനുള്ള ശ്രമം ആണെന്നാണ് മനസിലാകുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായും സമ്മതിച്ചു.
കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തില്‍ പ്രതി എത്തിയതു സംഭവത്തിനു രണ്ടു ദിവസം മുന്‍പാണെങ്കിലും ആലുവയില്‍ വന്നിട്ട് ഏഴു മാസമായി. കേരളത്തില്‍ വന്നിട്ട് മൂന്നു കൊല്ലമായെന്നാണ് വിവരം. ഇയാള്‍ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
മലയാളം അത്യാവശ്യം സംസാരിക്കും. നിര്‍മാണത്തൊഴിലാളിയാണെന്ന് പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആര്‍ക്കും അറിയില്ല. മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപിക്കുകയാണു രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുന്നതും പതിവാണ്.
ആലം കൊടുക്രിമിനലെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ പോക്സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ആലുവ റൂറല്‍ എസ്പി വിവേക് കുമാറിന്റെ വെളിപ്പെടുത്തല്‍:
ഡെല്‍ഹിയില്‍ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2018ല്‍ ഡെല്‍ഹിയിലെ ഗാസിപുര്‍ പൊലീസാണ് അസ് ഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഈ കേസ് സംബന്ധിച്ച് അന്വേഷിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാള്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തല്‍.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസ് ഫാക്കാണെന്നു വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ഇത് പൊലീസിനെ വഴിതെറ്റിക്കാനുള്ള ശ്രമം ആണെന്നാണ് മനസിലാകുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായും സമ്മതിച്ചു.
കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തില്‍ പ്രതി എത്തിയതു സംഭവത്തിനു രണ്ടു ദിവസം മുന്‍പാണെങ്കിലും ആലുവയില്‍ വന്നിട്ട് ഏഴു മാസമായി. കേരളത്തില്‍ വന്നിട്ട് മൂന്നു കൊല്ലമായെന്നാണ് വിവരം. ഇയാള്‍ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
Keywords: Police Says Asfak Alam, Accused in Aluva Child death Case Also Linked to POCSO Case, Kochi, News, Asfak Alam, Delhi Jail, Molestation, Police, CCTV, Theft, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.