Cheating Case | നിയമന തട്ടിപ്പുകേസില്‍ അഖില്‍ സജീവും ലെനിന്‍ രാജും പ്രതികളാകുമെന്ന് പൊലീസ്; ചുമത്തിയിരിക്കുന്നത് വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍
Oct 2, 2023, 16:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) നിയമന തട്ടിപ്പുകേസില്‍ അഖില്‍ സജീവും ലെനിന്‍ രാജും പ്രതികളാകുമെന്നും ഇവര്‍ക്കെതിരെ വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായും പൊലീസ്. ഹരിദാസനില്‍നിന്ന് ലെനിന്‍ 50,000 രൂപയും അഖില്‍ 25,000 രൂപയും തട്ടിയെടുത്തുവെന്നും പൊലീസ് പറഞ്ഞു. പണം അയച്ചതിന്റെ അകൗണ്ട് വിവരങ്ങള്‍ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.
ബാസിതിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച റിപോര്‍ട് പൊലീസ് ബുധനാഴ്ച കോടതിയില്‍ നല്‍കും. അഖില്‍ സജീവും ഹരിദാസും തമ്മിലുള്ള ഫോണ്‍സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നിയമനം ശരിയാക്കുമെന്നാണ് അഖില്‍ പറഞ്ഞത്. ഹരിദാസാണ് സംഭാഷണം പുറത്തുവിട്ടത്.
അഖില്‍ സജീവ് മാര്‍ച് 10നാണു മലപ്പുറത്തെത്തി നിതയുടെ ഭര്‍തൃപിതാവ് ഹരിദാസനെ കാണുന്നത്. മകന്റെ ഭാര്യ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു ചോദ്യം. നാഷനല്‍ ആയുഷ് മിഷനിലേക്ക് അയച്ച അപേക്ഷയെക്കുറിച്ച് അറിയാമെങ്കില്‍ അദ്ദേഹം അധികാരകേന്ദ്രങ്ങളില്‍ അടുത്ത ബന്ധമുള്ളയാളാണെന്ന് ഇതോടെ ഹരിദാസന്‍ ഉറപ്പിച്ചു.
സിപിഎം നേതാവും സിഐടിയു പത്തനംതിട്ട ജില്ലാ കമിറ്റി ഓഫിസ് സെക്രടറിയുമാണെന്നും അഖില്‍ സജീവ് പരിചയപ്പെടുത്തി. മന്ത്രി വീണാ ജോര്‍ജിന്റെ ജില്ലയില്‍ നിന്നുള്ള സിപിഎമുകാരനായതിനാല്‍ അഖില്‍ സജീവിനു ആരോഗ്യ വകുപ്പില്‍ നല്ല സ്വാധീനം കാണുമെന്ന് ഉറപ്പിച്ചുവെന്നും ഹരിദാസന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പണമിടപാടുകള്‍ നടന്നത്.

Keywords: Police says Akhil Sajeev and Lenin Raj will be accused in recruitment Cheating case, Thiruvananthapuram, News, Politics, Complaint, Police, Accused, Cheating Case, Trending, Bribe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.